മോളുടെ ആഗ്രഹംപോലെ ബീഗിളിനെ സമ്മാനിച്ച് ഗിന്നസ് പക്രു

guinness-pakru
SHARE

നായ്ക്കുട്ടിയെ വേണമെന്ന മകൾ ദീപ്തകീർത്തിയുടെ ആഗ്രഹം സഫലമാക്കി സിനിമാതാരം ഗിന്നസ് പക്രു എന്ന അജയകുമാർ. നായ്ക്കുട്ടിയെ പ്ലാസ്റ്റിക് ബാസ്കറ്റിലാക്കിയ ശേഷം ബാസ്കറ്റ് വർണക്കടലാസിൽപ്പൊതിഞ്ഞാണ് ദീപ്തകീർത്തിക്ക് സമ്മാനിച്ചത്. അമ്പരപ്പോടെ സമ്മാനപ്പൊതിയുടെ അടുത്തേക്കുവരുന്ന ദീപ്തകീർത്തി പതിയെ കവർ തുറന്നു. സമ്മാനം താൻ ആഗ്രഹിച്ച നായ്ക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു, ഏതൊരച്ഛനും ആഗ്രഹിക്കുന്ന നിമിഷം. 

പാലായ്ക്കു സമീപം കുറിച്ചിത്താനത്തുള്ള അമൽ ബാബുവാണ് അജയകുമാറിനും മകൾക്കും നായ്ക്കുട്ടിയെ എത്തിച്ചുനൽകിയത്. ബീഗിളിനെ വേണമെന്ന് മകൾ ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം  കുടുംബസുഹൃത്തുകൂടിയായ അമലിനോട് ആവശ്യപ്പെടുകയായിരുന്നു. പെറ്റ് ജംഗ്ഷൻ പെറ്റ് ഫാം എന്നാണ് അമലിന്റെ ഫാമിന്റെ പേര്. അകത്തളത്തിൽ വളർത്താൻ കഴിയുന്ന പോമറേനിയൻ, ഷീറ്റ്സൂ തുടങ്ങിയ ഇനങ്ങളുടെ കാര്യം സൂചിപ്പിച്ചെങ്കിലും മോളുടെ ആഗ്രഹംപോലെ ബീഗിൾ മതിയെന്ന് അജയകുമാർ അറിയിക്കുകയായിരുന്നു. രണ്ടു മാസത്തോളം പ്രായമുള്ള ബീഗിൾ നായ്ക്കുട്ടിക്ക് കെന്നൽ ക്ലബ് ഓഫ് ഇന്ത്യയുടെ റജിസ്ട്രേഷനുമുണ്ട്.

നായ്ക്കുട്ടിയെ സമ്മാനിക്കുന്ന വിഡിയോ അജയകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ദീപ്തകീർത്തിക്കൊരു ചെറിയ സർപ്രൈസ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ കാണാം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA