വോളിബോൾ കളിക്കുന്ന ഗോൾഡൻ റിട്രീവറുകൾ–വിഡിയോ

golden-retreiver
SHARE

നായ്ക്കൾക്ക് ഓടിനടക്കാനും ഉടമയ്ക്കൊപ്പം കളിക്കാനുമെല്ലാം ഏറെ ഇഷ്ടമാണ്. ക്രിക്കറ്റ് കളിക്കുമ്പോൾ പന്തെടുത്തുകൊണ്ടുവരുന്ന നായ്ക്കൾ ഒട്ടേറെ പേർക്കുണ്ട്. അത്തരത്തിൽ വോളിബോൾ കളിക്കുന്ന നായ്ക്കളെ പരിചയപ്പെടുത്താം. തൃശൂർ മണ്ണുത്തി സ്വദേശി രാജിന്റെ ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട നായ്ക്കളാണ് കുട്ടികൾക്കൊപ്പം വോളിബോൾ കളിക്കുന്നത്.

മതിലിന് അപ്പുറത്തുനിന്ന് ഇട്ടുകൊടുക്കുന്ന ബോൾ ഹെഡ് ചെയ്ത് ഇടിച്ചുതെറിപ്പിക്കുകയാണ് ഈ നായ്ക്കൾ ചെയ്യുന്നത്. നായ്ക്കൾ ഓരോരുത്തരുടെയും പേര് വിളിച്ച് ബോൾ നൽകുന്നതിനാൽ ഊഴമനുസരിച്ചേ അവർ പന്തു തട്ടൂ. 

രാജിന്റെ പിങ്കി കെന്നലിൽ സായർ, സവേര, സെൽവി, അമ്മു, വർഷ, അലക്സ്, ബ്രൗണി, സാറാ, റൂബി, പിങ്കി, ശ്രേയ, ഗർണോ, പപ്പി എന്നിങ്ങനെ പേരുള്ള 15 ഗോൾഡൻ റിട്രീവർ നായ്ക്കളാണുള്ളത്.  

ഫോൺ: 9495179230 (വാട്‌സാപ്)

നായ്ക്കൾ പന്തു തട്ടുന്ന വിഡിയോ കാണാം.

English summary: Golden Retriever Dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA