ADVERTISEMENT

കോവിഡ് പ്രതിസന്ധികളുണ്ടെങ്കിലും സംസ്ഥാനത്തെ പ്രധാന വെറ്ററിനറി ആശുപത്രികളില്‍ എപ്പോഴും തിരക്കുണ്ട്, പ്രത്യേകിച്ച് ജില്ലാ വെറ്ററിനറി ആശുപത്രികള്‍. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ചികിത്സാസൗകര്യങ്ങള്‍ പല ആശുപത്രികളിലും ഉണ്ടായിരിക്കില്ല. തിരക്കാണെങ്കിലും രോഗികളെ പരിചരിക്കാതിരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ മരച്ചുവടുപോലും കാഷ്വാലിറ്റിയായി മാറും.

ദേഹാസ്വാസ്ഥ്യം കാരണം കോട്ടയം മൃഗാശുപത്രിയില്‍ എത്തിയതാണ് 'നാണി' എന്ന മൂന്നര മാസം പ്രായമുള്ള ഈ നായ്ക്കുട്ടി. കുത്തിവയ്പ് നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനാല്‍ ഉടമ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിരക്ക് കാരണം ആശുപത്രി വളപ്പിലെ മരത്തിനു സമീപം ഡ്രിപ്പ് ഇട്ട് കിടക്കുന്ന നാണിയെ ചിത്രത്തില്‍ കാണാം. കോവിഡ് വ്യാപനം കാരണം നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും മൃഗാശുപത്രിയിലെ തിരക്കിന് കുറവില്ല. 

English summary: Pet Dog at District Veterinary Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com