കൈകൾ മതി ഇവർക്ക് ജീവിക്കാൻ: താരങ്ങളായി കാലുകളില്ലാത്ത പന്നികൾ

two-leged-pig
SHARE

രണ്ടു കൈകൾ കുത്തി നടക്കുന്ന ഷു ജിയാൻക്വിയാങ് എന്ന പന്നിയാണ് ചൈനയിലെ താരം. പത്തു മാസം പ്രായമുള്ള ഈ പന്നിക്കുട്ടിക്ക് ജന്മനാ രണ്ടു പിൻകാലുകളും ഇല്ല. അതുകൊണ്ടുതന്നെ ശരീരം പൂർണമായും രണ്ടു കൈകളിൽ ബാലൻസ് ചെയ്താണ് കക്ഷിയുടെ നടപ്പ്. കഴിഞ്ഞ ജനുവരിയിൽ ഒൻപത് കുഞ്ഞുങ്ങളിൽ ഒരാളായാണ് ഈ പന്നിക്കുട്ടി ജനിച്ചത്. വാങ് ഷിഹായ് എന്ന കർഷകനാണ് ഈ പന്നിക്കുട്ടിയുടെ ഉടമ.

പിൻകാലുകളില്ലാതെ ജനിച്ച കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന് ഭാര്യ പറഞ്ഞെങ്കിലും കർഷകൻ അതിനെ വളർത്തുകയായിരുന്നു. ചെറിയ ജീവിയല്ലേ ജീവിക്കാൻ ഒരു അവസരം നൽകാമെന്ന് ആ കർഷകൻ കരുതി. അത് വിജയിക്കുകയും ചെയ്തു. ശരീരം മുകളിലേക്ക് ഉയർത്തി നടക്കുന്നതിന് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.

രണ്ടു കൈകളിൽ നടക്കുന്നതിന് എല്ലാ ദിവസവും പരിശീലനം നൽകി. 30 ദിവസമായപ്പോൾ രണ്ടു കൈകൾ ഉപയോഗിച്ച് നടന്നുതുടങ്ങുകയും ചെയ്തു. 

two-leged-pig-1

സമാന രീതിയിൽ പിൻകാലുകളില്ലാതെ ജനിച്ച നാലു മാസം പ്രായമുള്ള പെൺപന്നിയും ശ്രദ്ധേയമാണ്. പ്രത്യേക വീൽച്ചെയർ തയാറാക്കി നൽകിയിട്ടുണ്ടെങ്കിലും കക്ഷി അത് ഉപയോഗിക്കാറില്ല. ഈ പന്നിക്കുട്ടിയ നൽകിയാൽ വലിയൊരു തുക നൽകാമെന്ന് സർക്കസ് കമ്പനി വാഗ്ദാനം ചെയ്തെങ്കിലും ഉടമ അത് നിരാകരിക്കുകയാണുണ്ടായത്. 

English summary: Two-Legged Piglet Learns To Walk On Its Front Limbs

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA