പെൺകുട്ടികൾ നേരത്തെ വയസ്സറിയിച്ചാൽ പ്രതി ആരാണ്? ഇറച്ചിക്കോഴി ആണോ?

HIGHLIGHTS
  • സത്യത്തിൽ ഇറച്ചിക്കോഴികൾ എങ്ങനെയാണ് അതിവേഗം വളരുന്നത്?
broiler-chicken-farm
SHARE

ഒട്ടേറെ ചീത്തപ്പേര് ദിനംപ്രതി കേൾക്കുന്ന ഒരേയൊരു ജീവിയേ ഇവിടെ കാണൂ– ഇറച്ചിക്കോഴികൾ. ഇറച്ചിക്കോഴികളുടെ അതിവേഗമുള്ള വളർച്ചയാണ് ഇതിനെല്ലാം കാരണം. ഹോർമോണും ആന്റിബയോട്ടിക്കും മന്തുസ്രവവുമെല്ലാം കുത്തിവച്ചാണ് ഇവയെ വളർത്തുന്നതെന്നാണ് ഇറച്ചിക്കോഴികൾക്കെതിരേ പറയുന്നവരുടെ വാദം. ഇതിലൂടെ തെറ്റിദ്ധരിക്കപ്പെടുന്നവരും ഒട്ടേറെയുണ്ട്.

ഇറച്ചിക്കോഴികൾക്ക് ഈസ്ട്രജൻ ഹോർമോൺ കുത്തിവയ്ക്കുന്നതുകൊണ്ട് അത് പെൺകുട്ടികൾക്ക് നൽകാൻ പാടില്ലെന്നും കോഴിയിറച്ചി കഴിച്ചാൽ പെൺകുട്ടികൾ നേരത്തെ വയസറിയിക്കുമെന്നും തെറ്റിദ്ധാരണയുള്ളവർ ഒട്ടേറെയുണ്ട്. കൃത്യമായ അളവിൽ പോഷകസമ്പുഷ്ടമായ ഭക്ഷണം ലഭിച്ചാൽ ആരും മികച്ച വളർച്ച നേടുമെന്ന് ഡോ. മരിയ ലിസ മാത്യു പറയുന്നു. അല്ലാതെ ഇറച്ചിക്കോഴിയെ കുറ്റം പറയാൻ കഴിയില്ല. ജീവികൾക്ക് ഹോർമോൺ നൽകുക എന്നത് അത്ര എളുപ്പമുള്ള പ്രക്രിയ അല്ലെന്നും ഡോ. മരിയ ലിസ പറയുന്നു. ഇറച്ചിക്കോഴികളുടെ കാര്യമെടുത്താൽ ഓരോ കോഴിക്കും ഹോർമോൺ കുത്തിവയ്ക്കണമെങ്കിൽ വലിയ മനുഷ്യാധ്വാനം ആവശ്യമാണ്. അത് കർഷകനെ സംബന്ധിച്ചിടത്തോളം ചെലവ് ഉയർത്താനേ ഉപകരിക്കൂ എന്നും പൗൾട്രി സയൻസിൽ ബിരുദാനന്തര ബിരുദമുള്ള ഡോ. മരിയ ലിസ പറയുന്നു.

എന്തുകൊണ്ട് മികച്ച വളർച്ച

സത്യത്തിൽ ഇറച്ചിക്കോഴികൾ എങ്ങനെയാണ് അതിവേഗം വളരുന്നത്? അതിന് ഒട്ടേറെ കാരണങ്ങളുണ്ട്. എങ്കിലും ഇറച്ചിയാവശ്യത്തിനായി വികസിപ്പിച്ചെടുത്ത കോഴിയിനം എന്നതുതന്നെയാണ് പ്രധാന കാരണം. സെലക്ടീവ് ബ്രീഡിങ് എന്ന പ്രജനന രീതിയിലൂടെ ദീർഘനാളുകൊണ്ട് വികസിപ്പിച്ചവയാണിവ. അതുകൊണ്ടുതന്നെ തീറ്റപരിവർത്തനശേഷി ഇക്കൂട്ടർക്ക് കൂടുതലാണ്. കൃത്യമായ അളവിൽ ശരീരവളർച്ചയ്ക്കാവശ്യമായ മാസ്യം (പ്രോട്ടീൻ), അന്നജം (കാർബോഹൈഡ്രേറ്റ്), കൊഴുപ്പ്, ജീവകങ്ങൾ എന്നിവ നൽകുന്നതിലൂടെയാണ് മികച്ച വളർച്ചയിലേക്ക് ഇറച്ചിക്കോഴികൾ എത്തുന്നത്.

വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലായി പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ തീറ്റകളാണ് ജനിച്ച് ഒന്നാം ദിവസം മുതൽ 35–40 ദിവസം പ്രായം വരെ ഇവയ്ക്ക് മൂന്നു ഘട്ടങ്ങളായി നൽകുക. ഭക്ഷണം കഴിക്കുന്നതിനോട് താൽപര്യമുള്ളവയായതിനാൽ ശാരീരിക പ്രവർത്തനങ്ങൾ ഇവയ്ക്ക് കുറവായിരിക്കും. അതുകൊണ്ടുതന്നെ നൽകുന്ന ഭക്ഷണത്തിന്റെ നല്ലൊരു ശതമാനവും ശരീരത്തിൽ ഇറച്ചിയായി രൂപപ്പെടുകയും ചെയ്യും. 

ഇവയൊക്കെ കൂടാതെ തീറ്റയുടെ ഗുണനിലവാരം, കോഴിക്കുഞ്ഞുങ്ങളുടെ നിലവാരം, കാലാവസ്ഥ തുടങ്ങിയവയും ഇറച്ചിക്കോഴികളുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇറച്ചിക്കോഴിയും പെൺകുട്ടികളും എന്ന വിഷയത്തിൽ ഡോ. മരിയ ലിസ പറയുന്നത് കേൾക്കൂ

English summary:  Impact of poultry consumption by adolescent females

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA