ADVERTISEMENT

ഒരു പെറ്റ് പേരന്റ് ആകുക എന്നത് ഒരു ലൈഫ് ടൈം ഉത്തരവാദിത്തമാണ്. ഇഷ്ടമാണ് എന്ന ഒറ്റക്കാരണംകൊണ്ടു മാത്രം ഒരു പൂച്ചയെയോ പട്ടിയെയോ സ്വന്തമാക്കുന്നതിൽ അർഥമില്ല. മൃഗങ്ങൾക്കും അവരവരുടേതായ വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നു മനസിലാക്കിക്കൊണ്ടു വേണം പെറ്റ്സിനെ വളർത്താൻ. ഒരു കുഞ്ഞു ജനിക്കേണ്ടത് അച്ഛനമ്മമാരുടെ തുല്യ സമ്മതത്തോടെ ആകണം എന്നതുപോലെ തന്നെയാണ് അരുമയെ വളർത്തുന്ന കാര്യത്തിൽ കുടുംബാംഗങ്ങളുടെ സമ്മതം. എല്ലാവർക്കും പെറ്റ്സിനോടുള്ള ഇഷ്ടം വൈകാരികം ആകണമെന്നില്ല. അതുകൊണ്ടുതന്നെ പൂച്ചയുടെയും നായയുടെയും രോമം, അവരുടെ കുസൃതികൾ, വികൃതികൾ എന്നിവ ഒരേ പോലെ അംഗീകരിക്കാനും ആസ്വദിക്കാനും കഴിയില്ല. ഈ അവസ്ഥ വരുമ്പോഴാണ് പല മൃഗസ്നേഹികളും കഷ്ടത്തിലാകുന്നത്. വീട്ടുകാർ നിരത്തുന്ന പരാതികളും പരിഭവങ്ങളും ഒരു വശത്ത്, മറുവശത്ത് പെറ്റിനൊടുള്ള സ്നേഹം. ഇതിനിടയിൽ കൂട്ടിലിട്ട അവസ്ഥയിൽ പെട്ടുപോകുന്ന പട്ടിയുടെയും പൂച്ചയുടെയും ഒക്കെ അവസ്ഥ ചിന്തിക്കണം. താങ്ങാവുന്നതിലുമപ്പുറം മാനസിക സമ്മർദ്ദമാണ് മൃഗങ്ങൾക്ക് ഉണ്ടാകുന്നത്. അതിനാൽത്തന്നെ ഒരു പെറ്റ് പേരന്റ് ആകാൻ തയാറെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

  1. നിങ്ങളെ പോലെ വളർത്തുമൃഗങ്ങളെ ഉൾക്കൊള്ളാൻ വീട്ടുകാർക്കും കഴിയണം.
  2. മനുഷ്യരെപ്പോലെ തന്നെ പലവിധത്തിലുള്ള രോഗാവസ്ഥകൾ മൃഗങ്ങൾക്കും വരാം. രോഗാരംഭത്തിൽത്തന്നെ ചികിത്സിക്കാനുള്ള മനസ് കാണിക്കുക.
  3. മൃഗങ്ങളുടെ രോമം അലർജി ഉള്ളവർ മൃഗങ്ങളിൽനിന്ന് അകലം പാലിക്കുക.
  4. വൃത്തിയിൽ അമിതമായി ശ്രദ്ധ നൽകുന്നവർ മൃഗങ്ങളെ വളർത്താതിരിക്കുക.
  5. സമ്മർദം മൃഗങ്ങൾക്കും അവരെ സ്നേഹിക്കുന്ന മനുഷ്യർക്കും ഒരു പോലെ ആണെന്നു മനസിലാക്കുക 
  6. വീട്ടിൽ പ്രായമായ ആളുകൾ ഉണ്ടെങ്കിൽ അവരുടെ അവസ്ഥ, പെറ്റിനൊടുള്ള താൽപര്യം എന്നിവ പരിഗണിക്കുക.
  7. വീട്ടിലെ ഭക്ഷണത്തിന്റെ ബാക്കി തിന്ന് ജീവിച്ചോളും എന്നുകരുതി പെറ്റ്സിനെ വളർത്തരുത്. അവയ്ക്ക് നല്ല ഭക്ഷണവും രോഗം വന്നാൽ ചികിത്സയും ആവശ്യമാണ്.
  8. കുഞ്ഞുങ്ങളുടെ നിർബന്ധത്തിനു മാത്രം പെറ്റ്‌സിനെ വളർത്തരുത്. അവരുടെ മനസ് മാറുമ്പോൾ പെറ്റ്‌ ബാധ്യതയാകും.
  9. 'സുരക്ഷിതമായി' പെരുവഴിയിൽ ഉപേക്ഷിച്ചാൽ എങ്ങനെ എങ്കിലും മൃഗങ്ങൾ ജീവിക്കും എന്നു കരുതരുത്. ജീവിക്കില്ല.
  10. വീട്ടിൽ പെറ്റ്സ് ഉണ്ടെങ്കിൽ 2 ദിവസം വീടുവിട്ട് മാറി നിൽക്കാം എന്ന വ്യാമോഹം വേണ്ട.

English summary: 10 Tips To Help You Be A Better Pet Parent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com