ADVERTISEMENT

ഒരു ചെറിയ അശ്രദ്ധ... അത് ഒരു കർഷകന് വരുത്തുന്ന നഷ്ടം വളരെ വലുതാണ്. വർഷത്തിൽ ഒരു പ്രസവം എന്ന കണക്കെയാണ് ഇന്ന് പല കർഷകരും കന്നുകാലി വളർത്തൻ മുന്നോട്ടു കൊണ്ടുപോകുന്നത്. മികച്ച കന്നുകുട്ടികളെ ലഭിക്കുന്നതിനായി മികച്ച പാലുൽപാദനമുള്ള അമ്മയിൽനിന്നു ജനിച്ച കാളയുടെ ബീജം ഉപയോഗിക്കാനും ഇന്ന് കർഷകർ ശ്രദ്ധ കാണിക്കുന്നുണ്ട്.

എന്നാൽ, കഴിഞ്ഞ ദിവസം ഒരു ചെറുകിട ഫാമിൽ ലൈവ്സ്റ്റോക് ഇൻസ്പെക്ടർ (എൽഐ) പശുവിന് ആടിന്റെ ബീജം കുത്തിവച്ചു. എൽഐ പോയതിനുശേഷം സ്ട്രോയുടെ നിറത്തിൽ സംശയം തോന്നിയ കർഷകൻ കന്നുകാലിക്കർഷകരുടെ കൂട്ടായ്മയിൽ സ്ട്രോയുടെ ചിത്രം പങ്കുവച്ചതോടെയാണ് പശുവിന് ആടിന്റെ ബീജമാണ് കുത്തിവച്ചതെന്ന് മനസിലായത്. മലബാറി ഇനം ആടിന്റെ ബീജമായിരുന്നു കുത്തിവച്ചത്. സ്ട്രോ എടുത്തപ്പോൾ സംഭവിച്ച പിഴവാണിതെങ്കിലും അൽപംകൂടി ശ്രദ്ധയും കരുതലും ഇക്കാര്യത്തിൽ എൽഐ കാണിക്കണമായിരുന്നു എന്നാണ് കർഷകരുടെ അഭിപ്രായം.

artificial-insemination-1
പശുവിന് കുത്തിവച്ച മലബാറി ഇനം ആടിന്റെ ബീജം ഉൾക്കൊള്ളുന്ന സ്ട്രോ

അതേസമയം, കുത്തിവയ്ക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കാനും അറിയാനും കർഷകരും ശ്രമിക്കണമെന്ന് ഈയൊരു സംഭവം പഠിപ്പിക്കുന്നു. എതെങ്കിലും ഒരു കാളയുടെ ബീജം കുത്തിവയ്ക്കാതെ മികച്ച വംശപാരമ്പര്യമുള്ള കാളയുടെ ബീജംതന്നെ കുത്തിവയ്ക്കാൻ കർഷകർ നിർദേശിക്കണം. മികച്ച കിടാരികളെ സ്വന്തം ഫാമിൽത്തന്നെ ഉൽപാദിപ്പിച്ച് വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന മിക്ക കർഷകരും കെഎൽഡി ബോർഡ്, എബിഎസ്, എൻഡിഡിബി തുടങ്ങിയ ബീജോൽപാദക കമ്പനികളുടെ മികച്ച കാളകളെ അവരുടെ വെബ്സൈറ്റിലൂടെ കണ്ടെത്തി ബീജാധാനം നടത്തുന്നവരോട് ആവശ്യപ്പെടാറുണ്ട്. മികച്ച പാലുൽപാദനമുള്ള പശുക്കളെ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കാതെ വളർത്തിയെടുക്കാനാണ് യുവകർഷകർ ശ്രദ്ധിക്കുന്നത്.

സമീപകാലത്ത് ഇടുക്കി വാത്തിക്കുടിയിലെ ക്ഷീരകർഷകയായ മേഴ്സിയുടെ പശുവിന്റെ വാർത്ത കർഷകശ്രീ പങ്കുവച്ചിരുന്നു. മേഴ്സിയുടെ വീട്ടിൽ ജനിച്ചു വളർന്ന് ആ പശുവിന് രണ്ടാം പ്രസവത്തിൽ ദിവസം 42 ലീറ്റർ പാലുൽപാദനം ഉണ്ടായിരുന്നു. മികച്ച പാലുൽപാദനമുള്ള അമ്മപ്പശു, മികച്ച കാളയുടെ ബീജം, ചെറുപ്പകാലത്ത് നൽകിയ പരിചരണം, ഭക്ഷണം തുടങ്ങിയവയെല്ലാമാണ് മികച്ച പാലുൽപാദനത്തിനു പിന്നിലുള്ളത്.

ഓർക്കുക ചെന പിടിക്കാതെ പോകുന്ന ഓരോ മദിക്കാലയളവും (21 ദിവസം) കർഷകർക്ക് 5000 രൂപയിലധികം നഷ്ടമുണ്ടാക്കും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com