ADVERTISEMENT

അലങ്കാരപക്ഷി പരിപാലകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഇനങ്ങളാണ് കോന്യൂറുകളും മക്കാവുകളുമൊക്കെ. നന്നേ ചെറുപ്പത്തില്‍ അമ്മയില്‍നിന്ന് മാറ്റി ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല എന്ന പ്രത്യേക തീറ്റ നല്‍കി വളര്‍ത്തി വലുതാക്കുന്ന തത്തക്കുഞ്ഞുങ്ങള്‍ക്ക് ഉടമയോട് വളരെ അടുപ്പമുണ്ടാകും. അമ്മ വളര്‍ത്തി വലുതാക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വന്യ സ്വഭാവമായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ അവയിലെ ജന്മനാ ഉള്ള ഭയം മൂലം നമുക്ക് ഇണക്കിയെടുക്കാനും കഴിയില്ല. 

അമ്മപ്പക്ഷി നല്‍കുന്ന വിധത്തില്‍ത്തന്നെ ഓരോ പക്ഷിയിനത്തിനും ആവശ്യമായ പോഷകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല തയാറാക്കുന്നത്. ചൂടുള്ള വെള്ളത്തില്‍ പാകം ചെയ്‌തെടുക്കുന്ന ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല 40 ഡിഗ്രിയില്‍ കവിയാത്ത ചൂടില്‍ ഫീഡിങ് സിറിഞ്ചുകള്‍ ഉപയോഗിച്ചാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുക. അത്തരത്തില്‍ ഹാന്‍ഡ്ഫീഡ് ചെയ്തു വളര്‍ത്തിയ പക്ഷിക്കുഞ്ഞുങ്ങള്‍ തീറ്റയ്ക്കായി പരിപാലകയെ പൊതിയുന്നതാണ് വിഡിയോയിലുള്ളത്.

കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപം മേലമ്പാറയിലെ കേരള പെറ്റ് ഫാംസ് ഉടമ വി.എം.രഞ്ജിത്തിന്റെ ഭാര്യ ശ്രുതിയാണ് വിഡിയോയിലുള്ളത്. വിവിധ തരം കോന്യൂറുകളും ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവുമെല്ലാം ശ്രുതിയുടെ കയ്യിലെ സിറിഞ്ചിലുള്ള ഭക്ഷണം വാങ്ങാന്‍ തോളത്തും തലയിലുമെല്ലാം പറന്നുവന്ന് ഇരിക്കുന്നു. 'എനിക്ക് ആദ്യം... എനിക്ക് ആദ്യം...' എന്ന തരത്തിലുള്ള പക്ഷികളുടെ കുശുമ്പും വിഡിയോയില്‍ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com