മണിയൻപൂച്ചയ്ക്ക് കൂട്ടുകൂടാൻ ചക്കിയെ സമ്മാനിച്ച് മീനൂട്ടി

meenakshi-2
മീനാക്ഷിക്ക് സിയാന പെറ്റ്സ് പാർക്ക് ഉടമ പൂച്ചക്കുട്ടിയെ കൈമാറുന്നു. മീനാക്ഷിയുടെ അച്ഛൻ അനൂപ് സമീപം
SHARE

സിനിമയിലും ടിവിയിലുമൊക്കെ തിളങ്ങി നിൽക്കുമ്പോഴും മീനാക്ഷി അനൂപ് എന്ന മീനൂട്ടി ഒരു അരുമ പരിപാലകകൂടിയാണ്. നായ്ക്കളും പൂച്ചകളുമൊക്കെ മീനൂട്ടിയുടെ കോട്ടയം പാദുവയിലെ വീട്ടിലുണ്ട്.

കഴിഞ്ഞ ദിവസം മീനൂട്ടിയുടെ വീട്ടിൽ രണ്ടു പുതിയ താരങ്ങൾക്കൂടിയെത്തി. വീട്ടിലെ രാജാവായി കഴിയുന്ന മണിയൻ എന്ന പേർഷ്യൻ പൂച്ചയ്ക്ക് ഒരു കൂട്ടുകാരിയാകാൻ വാങ്ങിയ പെൺപൂച്ചയാണ് ഒരാൾ. അവൾക്ക് ചക്കി എന്നു പേരിട്ടു. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണ് അടുത്തയാൾ. നായ്ക്കുട്ടിയെ ലാബു എന്ന് വിളിക്കാമെന്ന് അച്ഛൻ അനൂപ് നിർദേശിച്ചപ്പോൾ അതുവേണ്ട ഹാച്ചി എന്നു വിളിക്കാമെന്നു മീനാക്ഷി പറയുന്നു. പൂച്ചയെയും നായ്ക്കുട്ടിയെയും വാങ്ങാൻ പോയ കഥ മീനാക്ഷി സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് പങ്കുവച്ചത്.

meenakshi

മീനാക്ഷിയുടെ അച്ഛൻ അനൂപിന്റെ പിതൃസഹോദരപുത്രനായ പ്രശാന്തിന്റെ സിയാന പെറ്റ്സ് പാർക്കിൽനിന്നാണ് മീനാക്ഷി ഈ അരുമകളെ വാങ്ങിയത്. സിയാന പെറ്റ്സ് പാർക്കിന്റെ കോട്ടയം ഏറ്റുമാനൂരിലുള്ള കടയിൽനിന്ന് നായ്ക്കുട്ടിയെയും കിടങ്ങൂരിലുള്ള കടയിൽനിന്ന് പൂച്ചയെയും എടുത്തു. 

meenakshi-1

പൂച്ചകൾ, നായ്ക്കൾ, അലങ്കാര മത്സ്യങ്ങൾ എന്നിവ മീനാക്ഷിയുടെ വീട്ടിലുണ്ട്. അരുമകളുടെ പെറ്റ്ഫുഡ്, ഷാംപൂ, ചെയിൻ എന്നുതുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്നത് കൊച്ചച്ഛനായ പ്രശാന്തിന്റെ കടയിലേക്കാണ്.

മീനാക്ഷി പങ്കുവച്ച വിഡിയോ കാണാം

English summary: Meenakshi Anoop with pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}