ചക്രക്കസേരയില്‍ അരുമയ്ക്കും സവാരി: കുറഞ്ഞ ചെലവില്‍ തയാറാക്കാം

pet-wheel-chair
വാഹനമിടിച്ച് പിൻകാലുകൾ തളർന്ന മോട്ടു എന്ന നായ്ക്കുട്ടിക്കു വേണ്ടി ലേഖകൻ രൂപകല്‍പന ചെയ്ത വീൽ ചെയര്‍.
SHARE

മനുഷ്യർ പല തരത്തിലുള്ള വീൽ ചെയറില്‍ സഞ്ചരിക്കുന്നത് നിത്യേന നാം കാണാറുള്ളതാണ്. കൈകൾകൊണ്ട് ചലിപ്പിക്കുന്നതും യന്ത്രവൽക്കൃതവുമായ ചക്രക്കസേരകള്‍ വിപണിയിൽ ലഭ്യമാണ്. ഭിന്നശേഷി സൗഹൃദ കെട്ടിടങ്ങളും രാജ്യത്തു വ്യാപകമായിവരുന്നു. 

മനുഷ്യര്‍ക്കെന്നപോലെ കാലുകളുടെ ചലനശേഷി നഷ്ടമായ മൃഗങ്ങൾക്കുള്ള വീൽ ചെയറുകളും ഇന്നു വിപണിയിൽ ലഭ്യമാണ്. എന്നാൽ പലതും വിദേശ നിർമിതമായതിനാൽ ഉയർന്ന വിലയാണ്. കിട്ടാനും പ്രയാസം. ആവശ്യാനുസരണം രൂപകല്‍പന ചെയ്തും വില കുറഞ്ഞ വസ്തുക്കള്‍  ഉപയോഗിച്ചും വീല്‍ ചെയറുകള്‍ നിര്‍മിക്കുകയാണ് ഇതിനു പരിഹാരം. ഗുണമേന്മയുള്ള പിവിസി പൈപ്പുകൾ, കുട്ടികള്‍ ഉപേക്ഷിച്ച സൈക്കിളിന്റെ സൈഡ് വീലുകൾ എന്നിവ  ഉപയോഗപ്പെടുത്തി വീല്‍ചെയറുകളുണ്ടാക്കാം. തളർച്ചയില്ലാത്ത കാലുകളുടെ ചലനശേഷിക്ക് തടസ്സം ഉണ്ടാകാത്തവിധത്തിൽ വേണം രൂപകല്‍പന. അതുപോലെതന്നെ ചലനശേഷി നഷ്ടപ്പെട്ട ഭാഗം കയറ്റിവയ്ക്കുമ്പോൾ ക്ഷതമുണ്ടാവാതിരിക്കാൻ ആ ഭാഗത്ത് മൃദുവായ വസ്തുക്കൾ വയ്ക്കേണ്ടതാണ്. തളർന്ന ഭാഗങ്ങൾ തറയിൽ ഉരഞ്ഞ് മുറിവുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. 

വീൽചെയറിൽ സഞ്ചരിക്കുമ്പോഴുള്ള വ്യായാമംകൊണ്ട് രക്തചംക്രമണം വർധിക്കുകയും നേരിയ കേടുപാടുകൾ മാത്രമുള്ള ശരീരഭാഗങ്ങൾ ചിലപ്പോഴെങ്കിലും ചലനശേഷി വീണ്ടെടുക്കുകയും ചെയ്യാം. ചലനശേഷി നഷ്ടപ്പെട്ട മൃഗങ്ങളെ ഉടമകള്‍ വീൽ ചെയറിൽ ഇരുത്തി സവാരിപോകുന്നതു വിദേശരാജ്യങ്ങളിൽ സാധാരണ കാഴ്ചയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PETS AND ANIMALS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA