പാഴായി പോകുന്ന പാള മനോഹരമായ പാത്രങ്ങളും കപ്പുകളുമായി വിപണിയിലെത്തിച്ച് പ്ലാസ്റ്റിക്കിനെ പടിയിറക്കാൻ ഒരുങ്ങുകയാണ് പ്രവാസിയായ പാലാ കുടക്കച്ചിറ കരമാലിൽ കെ.സി. സ്റ്റീഫൻ. കഴിഞ്ഞ 6ന് തുടക്കം കുറിച്ച സംരംഭം വീടിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. 3000 പാത്രങ്ങൾ നിർമിച്ചു കഴിഞ്ഞു. പ്രവാസിയായ സുഹൃത്തിന്റെ വീട്ടിലെ സൽക്കാര ചടങ്ങിന് 2000 പാത്രങ്ങൾ നൽകിയത് ഒഴിച്ചാൽ വിപണനം തുടങ്ങിയിട്ടില്ല. ബെംഗളൂരു നെട്ടൂർ എന്ന് സ്ഥലത്ത് പാള കിട്ടാനുണ്ട്. ഇത് നാട്ടിൽ എത്തുമ്പോൾ 4.50 രൂപ ചെലവ് വരും. പാള 2 ദിവസം വെയിലത്ത് ഉണക്കി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി കഴുകിയ വൃത്തിയാക്കും. വെള്ളം വാർന്ന ശേഷം അച്ച് ഉപയോഗിച്ച് പാത്രം ഉണ്ടാക്കും. മൂന്നര മിനിറ്റ് യന്ത്രത്തിൽ ചൂടാക്കിയ ശേഷമാണ് പാത്രങ്ങൾ വിൽപനയ്ക്ക് തയാറാകുന്നത്.
HIGHLIGHTS
- 3000 പാത്രങ്ങൾ നിർമിച്ചു കഴിഞ്ഞു