വിരുദ്ധദർശനങ്ങളും കറുത്ത ഹാസ്യവുമായി പച്ചയും പ്രാവും

pravu-2
SHARE
ജി. ബിജു

ഫേബിയന്‍ ബുക്സ്

തനിയാവർത്തന വഴികളിലൂടെ പോകുമ്പോഴും അതിലെ വിരുദ്ധദർശനങ്ങളും കറുത്ത ഹാസ്യത്തെയും തന്റെ കവിതകളിലൂടെ പറഞ്ഞു വയ്ക്കുകയാണ് ജി ബിജു. 

ഏതു വഴികളിലെ അടയാളപ്പെടുത്തലുകളാണെന്നൊന്നും ലേബലിടാതെയാണ് പച്ചയും പ്രാവും എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിരിക്കുന്നത്. 

‘‘ഇന്നലെ ഉറക്കത്തിനു മുമ്പ് കഴുത്ത് ഞെരിച്ചുകൊന്നതാണ് 

കല്ലുകെട്ടി താഴേക്കെറിഞ്ഞതാണ്

രാത്രിയുടെ അടിത്തട്ടിലാണ്ടതാണ്

ശവം ശവമെന്ന് മീനുകളടക്കം പറഞ്ഞതാണ്...

വെളുപ്പിന്

വെളുക്കെച്ചിരിച്ചോണ്ട്

ദാ പൊങ്ങിവരുന്നു

പിന്നേം

അതേ

പഴയ

ഞാൻ...’’

ഇരുട്ട്, വെയിൽ കുതിരകൾ, തനിയാവർത്തനം, മാലാഖയും  പാമ്പും തുടങ്ങിയവ ആഴമുള്ള അനുഭവങ്ങളായി മാറുന്നു. പ്രണയം, പച്ചയും പ്രാവും, പ്രണയത്തിന്റെ രഹസ്യലിപി, പ്രണയ പാഠം, നീ വേതാളം തുടങ്ങിയവ സാമ്പ്രദായിക ധാരണകളോടു ചേർന്നു നിൽക്കാത്തവയാണ്. ലോപസന്ധി എന്ന ആദ്യത്തെ ഗ്രാഫിക് പോയട്രി പുസ്തക രൂപത്തിൽ പുറത്തിറക്കിയ എഴുത്തുകാരനാണ് ജി. ബിജു. നിലവിൽ പച്ചയും പ്രാവിന്റെ ആമസോൺ കിൻ‍ഡിൽ എഡിഷനാണ് ലഭ്യമായിരിക്കുന്നത്. 

English Summary: Pachayum Pravum book by G Biju

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;