യോഗം എന്നാൽ ആത്മസാക്ഷാത്കാരമാണ് !

Bhagavad-Gita
SHARE

കൃഷ്ണൻ അർജുനന് ഉപദേശം നൽകുകയും അർജുനൻ അത് ശ്രദ്ധയോടെ കേൾക്കുകയും തനിക്കു ലഭിച്ച ജ്ഞാനത്തെ പൂർണമായും ഉൾക്കൊള്ളുകയും ചെയ്യുകയായിരുന്നു ഇതുവരെ. കൃഷ്ണൻ തന്റെ ബുദ്ധിയെ ഉപാശ്രയിച്ചു കർമയോഗം  അനുഷ്ഠിക്കുകയാണ്. ആറാം അധ്യായത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ ഗുരുശിഷ്യന്മാരുടെ സംവാദം തുടങ്ങുന്നു. അർജുനൻ കൃഷ്ണനോട് തന്റെ സംശയങ്ങൾ ചോദിക്കുകയാണ്. ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണിത്. ഉപദേശിച്ചു കിട്ടിയ ജ്ഞാനത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ചോദിക്കുന്നതും തർക്കത്തിൽ ഏർപ്പെടുന്നതും ഗുരുവിനെ ധിക്കരിക്കാനല്ല. അതിൽ തെല്ലും അനാദരവും ഇല്ല. ബുദ്ധി സജീവമായി എന്നതിന്റെ തെളിവാണത്. ചോദ്യം ചോദിക്കുന്നതിൽ കൃഷ്‌ണൻ അർജുനനെ താക്കീത് ചെയ്യുന്നുമില്ല.

മുപ്പത്തിനാലാം ശ്ലോകത്തിൽ, അർജുനൻ ഉപദേശിച്ചു കിട്ടിയ യോഗ സംമ്പ്രദായത്തിന്റെ ബുദ്ധിക്റ്റുകളെ പറ്റി ഉത്കണ്ഠാകുലൻ ആകുകയാണ്. അദ്ദേഹം പറയുന്നു: മനസ്സ് അസ്വസ്ഥമാണ്. ശക്തവും പ്രക്ഷുബ്ധവുമാണ്. തെല്ലും വഴങ്ങുന്നില്ല. അതിനെ നിയന്ത്രിക്കുക എന്നത് കൊടുങ്കാറ്റിന് കടിഞ്ഞാൺ ഇടുന്നതു പോലെയാണ്.

അതിനു മറുപടിയായി കൃഷ്ണൻ തന്റെ മുൻ പ്രസ്താവം ആവർത്തിക്കുകയാണ്.

അസംയതാത്മനാ യോഗ 

ദുഷ് പ്രാപ ഇതി മേ  മതി 

വശ്യാത്മനാ തു യതതാ   

ശക്യോവാപ്തുമുപ്പയാതാ 

ആത്മസംയമനം ഇല്ലാത്തവന്  യോഗം പ്രാപ്യമല്ല. എന്നാൽ യുക്തമായ ഉപായങ്ങൾ വഴി പ്രയത്നിച്ചു മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ വിജയം ഉറപ്പാണ്. മനസ്സിന്റെ നിലയെപ്പറ്റി വ്യാകുലപ്പെടാതെ അതിന്റെ നിയന്ത്രിക്കാൻ പഠിക്കുകയാണ് അർജുനൻ ചെയ്യേണ്ടത്. ശരിയാണ്, സംഗതി വിഷമകരമാണ്. പക്ഷേ, മുപ്പത്തിയഞ്ചാം ശ്ലോകത്തിൽ പറയുന്നതുപോലെ, വൈരാഗ്യത്തിലൂടെയും അഭ്യാസം ബലപ്പെടുത്തിയും അത് നേടിയെടുക്കാവുന്നതേയുള്ളു.

ഇവിടെ അർജുനൻ പ്രസക്തമായ ഒരു ചോദ്യം ചോദിക്കുന്നു. നമ്മുടെ ഉള്ളിലും ഉണരാവുന്ന ഒന്നാണത്. ഇത്ര വിഷമകരമായ യോഗസാധന നടത്തിപരാജയപ്പെടുന്ന ഒരാളുടെ സ്ഥിതിയെന്താകും? ഇതിനായി ശ്രമിച്ചിട്ടും ഫലമൊന്നും കിട്ടാതെ ജീവിതാന്ത്യം സംഭവിച്ചാലോ?

ആറാം അധ്യായത്തിലെ നാല്പത്തിയൊന്നാം ശ്ലോകത്തിൽ, യോഗാചാര്യകൾ അനുഷ്ഠിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നവരെ വിശേഷിപ്പിക്കാൻ, യോഗഭ്രഷ്ടൻ എന്ന പദമാണ് കൃഷ്ണൻ പ്രയോഗിക്കുന്നത്. ഇതിനു മുൻപ് രണ്ടാം അധ്യായത്തിലെ നാല്പതാമത്തെ ശ്ലോകത്തിൽ ജ്ഞാനം നേടി കർമനിരത്താനാകാൻ അർജ്ജുനനൊട് ഉപദേശിക്കുന്ന ഭാഗത്തു ഇങ്ങനെ പറയുന്നു: ഈ യോഗസാധനയിൽ ഒരുതരത്തിലുമുള്ള അപചയമോ നഷ്ടമൊസംഭവിക്കില്ല. അല്പമാത്രമായ ആചരണം ഉണ്ടയാൾകൂടി അത് നമ്മെ ഭയത്തിൽ നിന്നും രക്ഷിക്കുന്നു. ഇവിടെ ഇക്കാര്യം വിശദീകരിക്കുകയാണ്: യോഗസാധന അനുഷ്ടിച്ചു പൂർണഫലം ലഭിക്കാതെ പിന്മാറേണ്ടിവന്നാലും സന്യാസധർമ്മം പിന്തുടരുന്ന, ശുദ്ധമനസ്കനായ ഒരുമാത്മാവിന്റെ ഗൃഹത്തിൽ വീണ്ടും ജന്മമെടുക്കാനും യോഗാചരണം പൂര്ണതയിലെത്തിക്കാനും കഴിയുന്നു. ആറാം അദ്ധ്യത്തിലെ നാല്പത്തിനാലാം ശ്ലോകത്തിൽ യോഗ ജിജ്ഞാസുവായ ഒരാളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. മുൻ ജന്മത്തിലെ തത്വ ജിജ്ഞാസയുടെ സത് ഫലം മൂലം, അതിനുവേണ്ടി പ്രയത്നിക്കാതെ തന്നെ, സ്വാഭാവികമായും അയാൾ യോഗമാർഗ്ഗത്തിലേക്കു തിരിയും. അങ്ങനെയുള്ള ജിജ്ഞാസുവായ പരമജ്ഞാനി വേദോക്തമായ ആചാരാനുഷ്ടാനങ്ങൾ നൽകുന്ന ഫലത്തിനും  അതീതനായി വർത്തിക്കും. നാല്പത്തിയാറാം ശ്ലോകത്തിൽ കൃഷ്ണൻ തന്റെ വാദം തികഞ്ഞ ചാരുതയോടെ അവതരിപ്പിക്കുന്നു. സന്യാസിയെക്കാളും അനുഭവജ്ഞാനിയെക്കാളും സർഗ്ഗകാമികളെക്കാളും ഉയരത്തിലാണ് ഒരു യോഗിയുടെ സ്ഥാനം. അതിനാൽ അർജുനാ,ഏതു സാഹചര്യത്തിലും നീ യോഗാ മാർഗം കൈവിടരുത്.

(ബ്രജ സോറൻസെൻ എഴുതി, മനോരമബുക്സ് ‘ഭഗവത് ഗീത നിത്യജീവിതത്തിൽ’ എന്ന പുസ്തകത്തിലെ ഭഗവത് ഗീത: യോഗത്തെക്കുറിച്ചുള്ള അന്വേഷണം എന്ന അധ്യായത്തിൽ നിന്ന്) 

പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary: Bhagavad Gita Nithya Jeevithathil book written by Braja Sorensen translated by N Ajithan Namboodiri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MANORAMA BOOKS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA