ADVERTISEMENT

ഭാഷാദിനത്തിൽ മലയാളത്തിനും മലയാളത്തെ സ്നേഹിക്കുന്നവർക്കുമായി മനോരമ ബുക്സിന്റെ സ്നേഹോപഹാരം. ‘എംടി അനുഭവങ്ങളുടെ പുസ്തകം’, ‘അടയാളങ്ങളുടെ അത്ഭുതലോകം ഇടയാളം’, ‘വാക്കുകളുടെ തെറ്റും ശരിയും പദശുദ്ധികോശം’ എന്നീ മൂന്ന് പുസ്തകങ്ങളാണ് മനോരമ ബുക്സ് ഈ കേരളപിറവി ദിനത്തിൽ പ്രകാശനം ചെയ്തത്.

 

കലാസാംസ്കാരികലോകം എംടിയെ അറിഞ്ഞതിന്റെയും അനുഭവിച്ചതിന്റെയും നേർസാക്ഷ്യം

mt

എഡിറ്റർ: അനൂപ് രാമകൃഷ്ണൻ

 

എം.ടി. വാസുദേവൻ നായർ സിനിമയിലും സാഹിത്യത്തിലും ഇടപെട്ടതിനെക്കുറിച്ച് പ്രമുഖരായ എഴുത്തുകാരും ചലച്ചിത്ര–സാംസ്കാരിക  പ്രവർത്തകരും എഴുതുന്നു. എംടിയുടെ എഴുത്തു ജീവിതവും ചലച്ചിത്ര ജീവിതവും അടയാളപ്പെടുത്തുന്ന അപൂർവ പുസ്തകം.

മമ്മൂട്ടി, ആർട്ടിസ്റ്റ് നമ്പൂതിരി, മകൾ അശ്വതി ശ്രീകാന്ത് എന്നിവർ എംടിയുമായി ദീർഘസംഭാഷണത്തിലേർപ്പെടുന്നു. ഒപ്പം എംടിയുടെ സാഹിത്യവും സിനിമയും ആസ്പദമാക്കി തയാറാക്കിയ 5 ഡോക്യുമെന്ററികളും.

സിനിമയുടെ സ്റ്റിൽ ഫോട്ടോകളും അക്കാലത്തെ പോസ്റ്ററുകളും അടങ്ങുന്ന ശ്രദ്ധേയമായ രൂപകൽപന. അഭിമുഖങ്ങളും സംഭാഷണങ്ങളും ഡോക്യുമെന്ററികളുമെല്ലാം വായിക്കാൻ കഴിയുന്നതിനോടൊപ്പം അവയുടെ വിഡിയോ കാണാൻ ക്യുആർ കോഡും നൽകിയിരിക്കുന്നു.   

Padasudhikosam

 

തെറ്റുതിരുത്താൻ ഒരു ഭാഷാസഹായി

പി. പ്രകാശ്

 

അയ്യോ, പറഞ്ഞതെല്ലാം തെറ്റായിരുന്നോ?

പതിവായി നമ്മൾ ഉപയോഗിക്കുന്ന പല വാക്കുകളും തെറ്റോ അപൂർണമോ ആണെന്നു ചൂണ്ടിക്കാണിക്കുന്ന പുസ്തകം. തെറ്റായി പ്രയോഗിക്കുന്ന വാക്കുകൾ സമാഹരിച്ച് അവയുടെ ശരിയായ രൂപവും അർഥവും വിവരിക്കുന്നു.

അക്ഷരമാലാക്രമത്തിൽ വാക്കുകൾ അണിനിരത്തിയ പുസ്തകത്തിൽ ആദ്യം ശരിയായ വാക്ക് (ബോൾഡിൽ) തുടർന്ന് അതിന്റെ വളരെ പ്രചാരത്തിലുള്ള തെറ്റായ രൂപം (ഇറ്റാലിക്സിൽ), വാക്കിന്റെ അർഥവിവരണം എന്നിങ്ങനെയുള്ള ക്രമത്തിലാണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ തെറ്റായി ഉപയോഗിക്കുന്ന ഇഗ്ലിഷ് വാക്കുകളും അന്യഭാഷകളിൽനിന്ന് മലയാളത്തിലേക്കുവന്ന വാക്കുകളും അനുബന്ധമായി ചേർത്തിട്ടുമുണ്ട്.

idayalam

 

നാലായിരത്തോളം വാക്കുകളാണ് ‘പദശുദ്ധികോശ’ത്തിൽ അവതരിപ്പിക്കുന്നത്. വിദ്യാർഥികൾ, അധ്യാപകർ, മാധ്യമപ്രവർത്തകർ തുടങ്ങി മലയാളം പറയുകയും എഴുതുകയും ചെയ്യുന്നവരെല്ലാം എപ്പോഴും കൈയിൽ കരുതേണ്ട പുസ്തകമാണിത്. മലയാളഭാഷയെ സ്നേഹിക്കുന്നവർക്കെല്ലാം ഒരു കൈപ്പുസ്തകം.

                

അടയാളങ്ങളുടെ അത്ഭുതലോകം ഇടയാളം 

വൈക്കം മധു

 

ഇ ട യിട്ട് അടയാളവും ചേർന്നാൽ ഇടയാളം

 

വായന സുഗമമായിരിക്കണം എന്നാണ് ഏതു രചയിതാവും ആഗ്രഹിക്കുന്നത്. എന്നാൽ, രചനകളിലെ ഉദ്ദിഷ്ടാർഥം, ആശയം, ഉൾക്കൊള്ളാനും ഗ്രഹിക്കാനും വായനക്കാർക്ക് എത്രമാത്രം കഴിയുന്നുണ്ട് എന്ന് രചയിതാക്കൾ ശ്രദ്ധിക്കാറുണ്ടോ എന്നു സംശയമാണ്.

 

ഗ്രന്ഥകർത്താക്കൾക്ക് അവരവരുടെ രചനയ്ക്കു വേണ്ടുവോളം സമയം ലഭിക്കാറുണ്ടെങ്കിൽ, അത്ര ഭാഗ്യവാന്മാരല്ല, ഡെഡ്–ലൈന് എതിരേ പൊരുതുന്ന, മാധ്യമ റിപ്പോർട്ടർമാരും എഡിറ്റർമാരും. 

ഈ രണ്ടു വിഭാഗക്കാർക്കും ഇക്കാര്യത്തിൽ, വായനക്കാരെ സഹായിക്കാൻ, അനിവാര്യം ആശ്രയിക്കേണ്ട സഹായികളാണ് ചിഹ്നങ്ങൾ. കുത്തും കോമയും മുതൽ, ഭാഷയിൽ നിലവിലുള്ളതും പുതുയുഗപ്പിറവികളുമായ ചിഹ്നങ്ങളുടെ ഔചിത്യപൂർവമായ ഉപയോഗം വായനയെ സുഗ്രാഹ്യമാക്കുന്നു. അവയുടെ അഭാവം ഏറിയേറി വരുന്നത് വാക്യങ്ങളുടെ അർഥംതന്നെ മാറ്റിമറിക്കുന്നത് നമ്മുടെ നിത്യവായനയിൽ സുലഭം. ശൂന്യസ്ഥലം പോലും വിലമതിക്കാനാവാത്ത ചിഹ്നമാണെങ്കിലോ.

 

പുതിയ എഴുത്തുകാർ, മാധ്യമപ്രവർത്തകർ, മാധ്യമവിദ്യാർഥിസമൂഹം തുടങ്ങി ഇംഗ്ലിഷോ മലയാളമോ കൈകാര്യം ചെയ്യുന്ന ഏതൊരാൾക്കും വായനയെ നേർവഴിക്കു നയിക്കുന്ന അനേകമനേകം ചിഹ്നങ്ങളുടെ, 2300 വർഷത്തെ സഞ്ചാരവഴികളിലൂടെ, സഫലമാകുന്നൊരു യാത്ര തുടങ്ങാം, ഇവിടെ, ഈ ദിശാഗ്രന്ഥത്തിൽ– 

ഇതുപോലൊരുഗ്രന്ഥം മലയാളത്തിലില്ല. മറ്റൊരു ഭാഷയിലും കണ്ടെത്താനുമാവില്ല.

 

English Summary: Ente Malayalam: Bhashaikku 3 Pusthakangal from Manorama Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com