ഫാമിലി ഡോക്ടർ, മലയാളത്തിലെ ആദ്യ ഫാമിലി പ്രാക്ടിക്കൽ ഹെൽത്ത് കംപാനിയൻ

family-doctor
ഫാമിലി ഡോക്ടർ
SHARE

മലയാളത്തിലെ ആദ്യ ഫാമിലി പ്രാക്ടിക്കൽ ഹെൽത്ത് കംപാനിയനുമായി മനോരമ ബുക്സ്. 

കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ കുടുംബാംഗങ്ങളുടെയും സമഗ്ര ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ആധികാരിക വിവരങ്ങൾ ഉൾ‌പ്പെടുത്തി ‘ഫാമിലി ഡോക്ടർ’ എന്ന പേരിലാണ് പ്രി–പബ്ലിക്കേഷൻ ഓഫറോടെ ഹെൽത്ത് കംപാനിയൻ പ്രസിദ്ധീകരിക്കുക. മാർച്ച് 31നു പുറത്തിറങ്ങും. 

ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ് വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു വാല്യങ്ങളിലായി (1300 പേജ്, ഹാർഡ് ബൗണ്ട്, ക്രൗൺ 1/4 സൈസ്) ‘ഫാമിലി ഡോക്ടർ’ തയാറാക്കുന്നത്. 17 വിഭാഗങ്ങളിലായി ചെറുതും വലുതുമായ ഇരുനൂറിലേറെ രോഗങ്ങളെയും രോഗലക്ഷണങ്ങളെയും പ്രതിവിധികളെയുംകുറിച്ചു പുസ്തകം വിശദീകരിക്കുന്നു. വിവിധ രോഗങ്ങളെക്കുറിച്ചു സാധാരണക്കാർക്കുള്ള തെറ്റിദ്ധാരണകൾ ചർച്ച ചെയ്യുന്ന പ്രത്യേക വിഭാഗവുമുണ്ട്. ക്യുആർ കോഡ് വിഡിയോ, ഇൻഫോഗ്രാഫിക്സ്, ചിത്രങ്ങൾ എന്നിവ കൂടി ഉൾപ്പെട്ട മൾട്ടിമീഡിയ ഗ്രന്ഥമാണിത്. 

2790 രൂപ മുഖവിലയുള്ള പുസ്തകം ഒറ്റത്തവണയായി മുൻകൂർ ബുക്ക് ചെയ്താൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. രണ്ടു ഗഡുക്കളായി 1990 രൂപ നൽകിയും പുസ്തകം ബുക്ക് ചെയ്യാം. 

പുസ്തകം പ്രി–പബ്ലിക്കേഷൻ ഓഫർ സഹിതം ഓർഡർ ചെയ്യാൻ സന്ദർശിക്കുക

Content Summary: Family Doctor - First Malayalam Family Practical Health Companion Book 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS