ADVERTISEMENT

കെ ജി എസ്

ഡി സി ബുക്സ്

വില: 220 രൂപ

ഒരുവശത്ത് ദേശനേരത്തിന്റെ ഇത്തിരിവെട്ടത്തിൽ ക്രൂരതയുടെ സങ്കീർത്തനം. മറുവശത്ത് ഇച്ഛയെയും ക്രിയയെയും സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായതിനെ വീണ്ടെടുക്കുന്ന പ്രതിരോധത്തിന്റെ ആഗ്നേയം. സമയത്തെ ശരമാരിയാക്കുന്ന പ്രതീത്യാത്മകവും നവീനവുമായ ഒരു പോർമുറയുടെ കണ്ടെത്തൽ. ഒരു ഭാഗത്ത്, ദളിതനായകന്റെ തള്ളവിരൽ മുറിച്ച്, പകരം, നഷ്ടപരിഹാരം കൽപിക്കുന്ന അധീശനേരം, ക്രൂരനേരം. മറുഭാഗത്ത്, മുറിഞ്ഞ വിരൽ സ്വന്തം കൈ വീണ്ടെടുക്കുവാൻ കാലത്തെതന്നെ ശരപൂരമാക്കുന്ന എതിർനേരം. എതിർവീര്യം. ഒരു ഭാഗത്ത്, കോർപ്പറേറ്റ്– ഫാസിസ്റ്റ് ഭരണകൂടങ്ങൾ പുനരധിവാസം എന്ന പേരിൽനടത്തുന്ന ആവാസഹത്യ. മറുഭാഗത്ത് കുടിയൊഴിക്കപ്പെടുന്ന, കുടി മുടിക്കപ്പെടുന്ന ആദിവാസി ഗോത്ര, ദളിത–ജനകീയ വിഭാഗങ്ങളുടെ ധീരമായ ചെറുത്തുനിൽപ്. തള്ളവിരൽ അറുക്കൽ പ്രതിരോധകർത്താവിനെ ദുർബലമാക്കുകയല്ല. പകരം അത് പ്രതിരോധവീര്യത്തിന്റെ ഇന്ധനമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com