ADVERTISEMENT

വിവർത്തനം : സിതാര എസ്.

ഡി സി ബുക്സ്

വില :499 രൂപ

കെ. കെ. ശൈലജയുടെ ഓർമ്മക്കുറിപ്പുകൾ കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ സമൂഹത്തിലേക്കും ലോകത്തിലേക്കും വെളിച്ചം വീശുന്ന ഒന്നായിരിക്കും. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തിന്റെ കഥ. അതിന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്റെ കുടുംബത്തെയും സംസ്ഥാനത്തെയും എങ്ങനെ രൂപപ്പെടുത്തി എന്നതിനോടൊപ്പംതന്നെ കേരള മോഡൽ എന്തുകൊണ്ട് ശ്രദ്ധേയമായി എന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം കൈകാര്യം ചെയ്തതിലൂടെ കെ. കെ. ശൈലജ ആഗോളശ്രദ്ധ നേടി.

കേരളത്തിലെ ഏറ്റവും ശ്രദ്ധേയയായ നേതാക്കളിൽ ഒരാളായ കെ. കെ. ശൈലജ രാഷ്ട്രീയവുമായി ആഴത്തിൽ ഇഴചേർന്ന ഒരു വ്യക്തിഗതചരിത്രത്തിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ഓർമ്മക്കുറിപ്പുകളിൽ ഒന്നായിരിക്കും ഈ പുസ്തകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com