ADVERTISEMENT

യഥാർഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ‘ഹിസ്റ്റോറിക്കൽ ക്രൈം ഫിക്ഷണൽ സ്റ്റോറി’ ആണ് ഈ നോവൽ. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിർത്തിയിരുന്ന ഏക ഹിന്ദുരാജ കുടുംബമായിരുന്ന നേപ്പാളിലെ ഷാ രാജവംശത്തെ ഒന്നടങ്കം ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കൻ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവമാണ്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയ സാമൂഹിക ഭൂമികയിൽ നിന്നുകൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവൽ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര, സാമൂഹിക, രാഷ്ട്രീയ യാഥാർഥ്യങ്ങളെയാണ്. ഇന്ത്യയും നേപ്പാളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ നിറഞ്ഞ ബന്ധങ്ങളും നേപ്പാളിലെ മാവോയിസത്തിന്റെ വളർച്ച താഴ്ചകളും കലാപങ്ങളും വിപ്ലവവുമെല്ലാം ഈ പുസ്തകം ചർച്ച ചെയ്യുന്നു. വ്യക്തി ജീവിതത്തിലെ താളപ്പിഴകൾ ഒരു രാജ്യത്തിന്റെ ചലനത്തെത്തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന വിചിത്രമായ യാഥാർഥ്യങ്ങൾ ഈ നോവലിൽ കാണാം. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇടകലരുന്ന ഒരു വായനാനുഭവമാണ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ നോവൽ വാഗ്ദാനം ചെയ്യുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com