‘ഇതു വൃത്തികേടാണ്’: ബിജു മേനോനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് സുരേഷ് ഗോപി

biju-suresh
SHARE

ബിജു മേനോൻ തനിക്ക് സഹോദരതുല്യനാണെന്നും അദ്ദേഹം തനിക്കായി വോട്ട് ചോദിച്ചിട്ടില്ലെന്നും ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം വൃത്തികേടാണെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ബിജു മേനോനെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതൊക്കെ താരങ്ങൾ എവിടെയൊക്കെ പോയി ? ആ കളി കയ്യിൽ വച്ചാൽ മതി. ബിജു മേനോൻ വന്ന് എനിക്ക് വോട്ട് ചോദിച്ചിട്ടേയില്ല. സഹോദരതുല്യനായ ഒരു കലാകാരന് എനിക്കു വേണ്ടി സംസാരിക്കാൻ പാടില്ലേ ? ഇതു വൃത്തികേടാണ്. എന്തു വില കൊടുത്തും ഞാൻ ബിജുവിനെ സംരക്ഷിക്കും’ സുരേഷ് ഗോപി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് തൃശൂരിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ബിജു മേനോൻ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തത്. ഇതേ തുടർന്ന് അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ കനത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA