ADVERTISEMENT

2019 സ്വാസികയെ സംബന്ധിച്ചിടത്തോളം ഭാഗ്യവർഷമാണ്. സീരിയലിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ മികച്ച ഒരു പിടി സിനിമകളുടെ ഭാഗമായി സ്വാസിക. സ്വാഭാവിക അഭിനയത്തിലൂടെ മനോഹരമാക്കിയ ഇഷ്ക്കിലെ കുഞ്ഞേച്ചിക്കു ശേഷം മലയാള സിനിമയിലെ മാസ് സംവിധായകനായ ജോഷിയുടെ ചിത്രത്തിൽ ലിസി എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. മോഹൻലാൽ നായകനാകുന്ന ഇട്ടിമാണി ഫ്രം ചൈന എന്ന ചിത്രത്തിലും ഒരു മുഴുനീള കഥാപാത്രത്തെ സ്വാസിക അവതരിപ്പിക്കുന്നു. 

 

സിനിമയിൽ അവസരങ്ങളൊന്നും ലഭിക്കാതെ മാറി നിൽക്കേണ്ടി വന്ന ഒരു കാലത്തിൽ നിന്ന് അഭിനയ തിരക്കുകളുടെ വർത്തമാനകാലത്തിലാണ് സ്വാസിക. 'സീരിയലുകളാണ് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയത്. ഇപ്പോൾ എനിക്ക് ലഭിക്കുന്ന അവസരങ്ങൾ പോലും സീരിയലിലൂടെ ലഭിച്ചതാണെന്ന്' സ്വാസിക പറയുന്നു. പൊറിഞ്ചു മറിയം ജോസിലെ കഥാപാത്രത്തെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും സ്വാസിക മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു. 

 

swasika-photo

അപ്രതീക്ഷിതമായി എത്തിയ ഫോൺ കോൾ

 

swasika-latest

ഞാനൊരു നൃത്ത പരിപാടിയിൽ നിൽക്കുമ്പോഴാണ് പൊറിഞ്ചു മറിയം ജോസിന്റെ പ്രൊഡക‌്ഷൻ  കൺട്രോളർ എന്നെ വിളിക്കുന്നത്. ജോഷി സാറിന്റെ പടം ആണെന്ന് അറിഞ്ഞപ്പോഴെ നെഞ്ചിടിക്കാൻ തുടങ്ങി. എനിക്ക് ചെയ്യാൻ പറ്റുമോ എന്നൊരു ആശങ്ക. ഞാൻ സീരിയൽ ചെയ്യുന്നതുകൊണ്ട് ഡേറ്റ് പ്രശ്നമാകാൻ സാധ്യതയുണ്ടായിരുന്നു. ഞാൻ സീരിയൽ ചെയ്യുന്ന ഒരാളാണ് എന്ന് അറിയാതെ വിളിച്ചതാകുമായിരിക്കുമോ എന്നു പോലും സംശയം തോന്നി. സീരിയിലിന്റെ കാര്യം പറഞ്ഞാൽ ഈ അവസരം നഷ്ടമാകുമോ എന്നൊക്കെയുള്ള ആശങ്കകളിലായിരുന്നു ഞാൻ. 

 

എന്റെ സ്വപ്നത്തിൽ പോലും ഇത് പ്രതീക്ഷിച്ചില്ല

 

സിനിമയിൽ അഭിനയിച്ചു തുടങ്ങുമ്പോൾ ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. ചില സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിക്കണം എന്നൊക്കെ! ജോഷി സാറിന്റെ ഒരു ചിത്രം എനിക്ക് ചെയ്യാൻ പറ്റുമെന്ന് ഒരിക്കൽപ്പോലും ഞാൻ കരുതിയിരുന്നില്ല. കാരണം അദ്ദേഹം അത്രയും മുതിർന്ന ഒരു സംവിധായകനാണ്. ഞാനാണെങ്കിൽ ചെറിയ ചില കഥാപാത്രങ്ങൾ മാത്രം ചെയ്യുന്ന ഒരാളും! അദ്ദേഹത്തിന്റെ സിനിമയിലെ ഒരു കഥാപാത്രം എന്നത് എന്റെ വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. 

 

സീരിയൽ കണ്ടിട്ടാണ് വിളിച്ചത്

 

എന്റെ ആശങ്കകളെ പൂർണമായും ഇല്ലാതാക്കുന്ന കാര്യങ്ങളായിരുന്നു പിന്നീട് നടന്നത്. ഞാൻ അഭിനയിക്കുന്ന സീരിയൽ കണ്ടിട്ട് തന്നെയാണ് എന്നെ സിനിമയിലേക്ക് വിളിച്ചത്. യുട്യൂബിലോ മറ്റോ എന്റെ സീരിയലിന്റെ ചില ഭാഗങ്ങൾ ജോഷി സർ കണ്ടിട്ടുണ്ട്. സിനിമയിലെ കഥാപാത്രത്തിനായി എന്നെ നോക്കാമെന്ന് ജോഷി സർ നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയോടു പറഞ്ഞു. പ്രൊഡ്യൂസറിന്റെ ഭാര്യ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീത സീരിയലിന്റെ പ്രേക്ഷകയാണ്. അദ്ദേഹവും കണ്ടിട്ടുണ്ട്. അങ്ങനെയാണ് പൊറിഞ്ചു മറിയം ജോസിലെ കഥാപാത്രം എനിക്ക് ലഭിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com