സിംഗപ്പൂരിൽ നിന്നൊരു മലയാളി നായിക; ദേവിക ശിവൻ അഭിമുഖം

SHARE

സിംഗപ്പൂര്‍ മലയാളികള്‍ ഒരുക്കിയ 'ഗ്രഹണം' സിനിമയിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് ദേവിക ശിവൻ. ചിത്രത്തിലെ നായക കഥാപാത്രം റോയി കുരിശിങ്കലിന്റെ ഭാര്യ ടീന മാത്യൂസ് ആയാണ് ദേവിക ചിത്രത്തിൽ എത്തുന്നത്. സിനിമയിൽ എത്തുന്നതിനു മുമ്പ് നാടകത്തിൽ സജീവമായിരുന്നു ദേവിക. ഹ്രസ്വചിത്രങ്ങളിലൂടെയും സ്റ്റേജ് ഷോ അവതരണത്തിലൂടെയും മോഡലിങിലൂടെയും സിംഗപ്പൂരിൽ ശ്രദ്ധേയമായ കലാകാരിയാണ് ദേവിക.

ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രഹണം കഥ പറയുന്നത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ആനന്ദ് പാഗ സംവിധാനം ചെയ്യുന്നു. ഒട്ടുമിക്ക സീനുകളും സിംഗപ്പൂരില്‍ വച്ചുതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ് വിമല്‍ ദേവാണ് ഛായാഗ്രഹണം. സിംഗപ്പൂരിന്റെ വശ്യസുന്ദരമായ കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്ഒരു പുതിയ ദൃശ്യാനുഭവം ആകും. ശ്രീനന്ദ്യ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ആനന്ദ് പാഗ സംവിധാനം ചെയ്ത ഗ്രഹണം നിർമിച്ചിരിക്കുന്നത് ദേവിക ശിവനും ആനന്ദ് പാഗയും ചേര്‍ന്നാണ്. 

ജിബു ജോര്‍ജ്ജും ദേവിക ശിവനും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  മലയാളസിനിമയിലെ പ്രശസ്ത അഭിനേതാക്കളായ സുധീര്‍ കരമന, വിജയ് മേനോന്‍ എന്നിവര്‍ക്കൊപ്പം സിംഗപ്പൂരിലെ അഭിനേതാക്കളായ ജയറാം നായര്‍, ബിനൂപ് നായര്‍, സൂരജ് ജയരാമന്‍, ആന്‍ സൂരജ്, നന്നിത മേനോന്‍ തുടങ്ങിയവരും ഗ്രഹണത്തില്‍ വേഷമിടുന്നുണ്ട്.

ദേശീയ പുരസ്‌കാര ജേതാവായ എം.ആര്‍ രാജകൃഷ്ണന്‍ ചിത്രത്തിന്റെ ഓഡിയോഗ്രാഫിയും അജ്മല്‍ സാബു എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ആനന്ദ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗ്രഹണത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA