‘പ്രളയം മലയാളത്തിൽ’; ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞവരുണ്ട്: മൂന്നര വർഷത്തെ സ്വപ്നം: ജൂഡ് ആന്തണി അഭിമുഖം
Mail This Article
എല്ലാം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോൾ ബോധിനി എന്ന സംഘടന എന്നെ സമീപിച്ചു. സെക്‌ഷ്വൽ ഹരാസ്‌മെന്റിന് എതിരെ ഞാൻ അവർക്കു വേണ്ടി നിവിൻ പോളിയെ വച്ച് ഒരു വിഡിയോ ചെയ്തിട്ടുണ്ടായിരുന്നു. അവർ ചോദിച്ചു വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞുകൊണ്ട് ഒരു ചെറിയ ഇൻസ്പിരേഷൻ വിഡിയോ ചെയ്യാമോ എന്ന്. നോക്കാമെന്നു ഞാനും പറഞ്ഞു. അങ്ങനെ പത്രങ്ങൾ തപ്പിയെടുത്ത് വായിച്ചു തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ വിഡിയോയിലല്ല, ഒരു സിനിമയിൽ പോലും കാണിച്ചാൽ തീരാത്തത്ര നന്മയുടെ കഥ കൂടി അതിനു പറയാനുണ്ട് എന്ന് മനസ്സിലായത്. ഇത് സിനിമയാക്കണം എന്നായി പിന്നീട് ചിന്ത, കഥ കേട്ട പലരും നെറ്റി ചുളിച്ചു. ഒരുപാട് പേരോട് അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പിഷാരടി എന്നോട് പറഞ്ഞു, മമ്മൂക്കയും പിഷാരടിയും ഒരുപാട് ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശിച്ച് അവിടെയുള്ളവർക്ക് വേണ്ടത് ചെയ്തുകൊടുത്തിട്ടുണ്ട് എന്ന്. അങ്ങനെ എല്ലാവരും ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ അന്യോന്യം സഹായിച്ച നാളുകളായിരുന്നു അത്.