നാൽപതു പിന്നിട്ടപ്പോൾ ഞാൻ എന്നെ തിരിച്ചറിഞ്ഞു: പൂർണിമ ഇന്ദ്രജിത്ത് അഭിമുഖം

Mail This Article
ആക്ടർ, ഡിസൈനർ, ഇൻഫ്ലുവൻസർ: പൂർണിമ ഇന്ദ്രജിത്തിന്റെ ഇൻസ്റ്റഗ്രാം ബയോ ഇങ്ങനെയാണ്. എന്നാൽ ഒരു വിശേഷണങ്ങളിലും ചുരുങ്ങാതെ പുതിയ മേഖലകളും അതിരിലാത്ത ആകാശവും തേടിയുള്ള യാതയിലാണ് ഇന്നു പൂർണിമ. മലയാളികളുടെ സ്വന്തമായയാൾ ഇപ്പോൾ പാൻ ഇന്ത്യൻ സീരിസുകളുടെ ഭാഗമാണ്. രാജ്യാന്തര തലത്തിൽ ചർച്ചയായ നെറ്റ്ഫ്ലിക്സിലെ സർവൈവൽ ഡ്രാമ കാലാപാനിയിലെ സ്വസ്തി ഷാ എന്ന കഥാപാത്രത്തിന് ഏറെ പ്രശംസകൾ ഏറ്റു വാങ്ങുമ്പോൾ പൂർണിമ സംസാരിക്കുന്നു.
ഹിന്ദിയിലേക്ക്
സീരീസ് റിലീസായതും മലയാളി പ്രേക്ഷകർക്കു സർപ്രൈസായിരുന്നു. സീരീസ് കണ്ട മറു ഭാഷാ പ്രേക്ഷകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണം ലഭിച്ചു. എന്റെ ആദ്യ ഹിന്ദി വെബ് സീരിസ് ആണ് കാലാപാനി.
ഹിന്ദി മാലൂം മാലും
ഹിന്ദി ദിവസവും സംസാരിക്കുന്ന ആളാണ് ഞാൻ. പക്ഷേ നമുക്കു മലയാളം ടോണിൽ ഹിന്ദി പറഞ്ഞാണല്ലോ ശീലം. ഡയലോഗുകൾ പ്രാക്ടിസ് ചെയ്ത ഹിന്ദിയിൽ ചിന്തിച്ചു കറക്ട് ചെയ്തു. കെകെ മേനോന്റെ കൂടെ അഭിനയിക്കുന്ന പുതിയ ഹിന്ദി സീരിസിലെ കഥാപാത്രത്തിനായി ഹിന്ദി ഉച്ചാരണ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയിൽ ഞാൻ ചെയ്യുന്നത് ഒരു തമിഴ് കഥാപാത്രമാണ്. അതു കഴിഞ്ഞ് ഹിന്ദിയിലും തമിഴിലും പ്രൊജക്ടുകളെപ്പറ്റി ചർച്ച നടക്കുന്നുണ്ട്.

തിരക്കിൽ ജീവിതം
നടി, ഡിസൈനർ, റിയാലിറ്റി ഷോ ജഡ്ജ്, അമ്മ, ഭാര്യ, മകൾ അങ്ങനെ ഒരുപാട് റോളുകളിലൂടെ ഏറെ ഇഷ്ടപ്പെട്ട യാത്രയാണ് ഒരോ ദിവസവും. എല്ലാ പെർഫക്റ്റ് അല്ല, പലതിലും പരാജയങ്ങൾ നേരിടും. പക്ഷേ വീണ്ടും ശ്രമിക്കും. ഒരു മിനിറ്റു പോലും വെറുതേയിരിക്കാൻ കഴിയില്ല. മൾട്ടിടാസ്കിങ്ങാണ് ശീലം
ആഗ്രഹങ്ങളെ എന്റെ സ്വത്വത്തെ കൂടുതൽ അടുത്തറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് ഞാൻ 40 വയസ്സ് പിന്നിട്ടതിനു ശേഷമാണ്. ഇന്ന് വയസ്സൊരു പരിമിതിയല്ല. എത്ര വയസ്സായാലും നമുക്ക് ആഗ്രഹങ്ങൾക്കായി പരിശ്രമിക്കാൻ പറ്റും അനുഭവങ്ങൾ അറിവാകുന്ന ഈ പ്രായത്തിൽ സ്ത്രീകൾക്കുള്ളിലെ ശക്തി വിചാരിക്കുന്നതിലും വലുതാണ്. ചെറുപ്രായ അതിൽ പലതും സാഹചര്യങ്ങൾ കൊണ്ടു സാധിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഇനിയും പറ്റുമെന്ന് വിശ്വസിക്കുക. ആസ്വദിക്കാനുള്ള സമയം തീർന്നിട്ടില്ല.

ഏറെനാളത്തെ എന്റെ സ്വപ്നത്തിലേക്കുള്ള അവസാന ഘട്ടത്തിലാണ് ഞാൻ. പ്രാണ ഒരു ബ്രൈഡൽ അല്ലെങ്കിൽ ഫെസ്റ്റീറവ് ബ്രാന്‍ഡായിട്ടാണു ഇതുവരെ നിലനിന്നിരുന്നത്. എന്നാൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായൊരു റെഡി ടു വെയർ ഇ–കൊമേഴ്സ് ബ്രാൻഡ് ഉടൻ തുടങ്ങും.