ADVERTISEMENT

ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും തകർത്തഭിനയിച്ച ‘കുടുക്ക്’ ഒടിടിയിൽ തരംഗമാവുകയാണ്. കുടുക്കിലെ റാം മോഹൻ എന്ന താരവും ശ്രദ്ധ നേടുകയാണ്. സിനിമയിൽ സ്വാസികയുടെ ഭർത്താവായി അഭിനയിച്ച റാംമോഹൻ ഒരു മെയിൽ ഷോവനിസ്റ്റ് ആയാണ് പ്രത്യക്ഷപ്പെട്ടത്. ‘കരി’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ റാം മോഹനും സ്വാസികയും ഒന്നിച്ചഭിനയിച്ച 'തുടരും' എന്ന വെബ് സീരീസ് വൈറൽ ആയിരുന്നു. ‘കുടുക്കി’ലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി സിനിമകളാണ് റാമിനെ തേടി എത്തുന്നത്. കുടുക്കിന്റെ നിർമാണത്തിലും റാംമോഹൻ പങ്കാളിയായിരുന്നു. സിനിമാ വിശേഷങ്ങളുമായി റാം മോഹൻ മനോരമ ഓൺലൈനിൽ.

സിനിമയിലെ മെയിൽ ഷോവനിസ്റ്റ് എന്ന ടാഗ്
 

മെയിൽ ഷോവനിസ്റ്റ് എന്ന് പലരും എന്നെ വിളിക്കാറുണ്ട്, അത് ‘തുടരും’ എന്ന വെബ് സീരീസ് കണ്ടതിനു ശേഷമാണ്. അതിൽ സ്വാസികയ്‌ക്കൊപ്പമാണ് അഭിനയിച്ചത്. രണ്ടു ഭാഗങ്ങളിലായി ചെയ്ത ആ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ൽ നാഷനൽ നോമിനേഷൻ ലഭിച്ച 'കരി' എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. കരി കണ്ടിട്ടാണ് ബിലഹരി എന്നെ വിളിക്കുന്നത്. സംസാരിച്ചു സംസാരിച്ച് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി.

ram-mohan-3

അതിനു ശേഷമാണു ബിലഹരിയുടെ ‘തുടരും’ എന്ന സീരീസിന്റെ ഭാഗമാകുന്നത്. ‘കുടുക്ക്’ കൂടി വന്നതോടെ എന്നെ ഒരു മെയിൽ ഷോവനിസ്റ്റ് എന്നാണ് ചിലരൊക്കെ വിളിക്കുന്നത്. പക്ഷേ യഥാർഥത്തിൽ ഞാൻ ഒരു പാവത്താൻ ആണ്, അടുത്ത സുഹൃത്തുക്കൾക്ക് അറിയാം. 

durga

‘കുടുക്കി’ലേക്ക് 

നെഗറ്റീവ് സൈക്കൊ കഥാപാത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സമയത്താണ് കുടുക്കിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. സ്വാസികയുടെ തന്നെ ജോഡി ആയിട്ടാണ് കുടുക്കിലും അഭിനയിച്ചത്. കൃഷ്ണ ശങ്കർ, ദുർഗ കൃഷ്ണ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. കുടുക്ക് ഒടിടിയിൽ ഇറങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്.

swasika-ram

കഴിഞ്ഞ വർഷം ഇറങ്ങിയ കുടുക്കിനു തിയറ്ററിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒടിടിയിൽ ഇറങ്ങിയതിനു ശേഷം ലക്ഷക്കണക്കിന് ആൾക്കാരാണ് സിനിമ കണ്ടത്. ഒടിടിയിൽ വലിയ ഹിറ്റ് ആണ് ചിത്രം. സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും സമൂഹമാധ്യമങ്ങളിലൂടെ ധാരാളം അഭിനന്ദനങ്ങളാണ് ലഭിക്കുന്നത് 

ram-mohann-3

കേരളവർമയിൽ നാടകം കളിച്ച് തുടക്കം 

കേരള വർമ കോളജിലാണ് ഞാൻ പഠിച്ചത്. അവിടെ സ്പോർട്സ് ക്വാട്ടയിലാണ് അഡ്മിഷൻ കിട്ടിയെങ്കിലും നാടകത്തിലായിരുന്നു എനിക്ക് താൽപര്യം. കേരളവർമയിൽ ചെയ്യുന്ന നാടകങ്ങളുടെ ഭാഗമായിരുന്നു. പഠനം കഴിഞ്ഞ് മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. ഷാനവാസ് നരണിപ്പുഴയുമായുള്ള സൗഹൃദമാണ് സിനിമയിലേക്ക് വഴി തുറന്നത്. ആദ്യം ക്രിക്കറ്റർ ശ്രീശാന്തുമായി ഒരു പ്രോജക്റ്റ് പ്ലാൻ ചെയ്‌തെങ്കിലും അത് നടന്നില്ല. പിന്നെയാണ് കരി ചെയ്തത്.

ram-mohan-32

ഞങ്ങൾ എല്ലാവരും കൂടി കയ്യിൽ ഉള്ള പണം നുള്ളിപ്പെറുക്കി ഒക്കെയാണ് ആ പടം ചെയ്തത്. ആ സിനിമയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. പിന്നീട് കുടുക്ക് ചെയ്തപ്പോഴും അതിന്റെ നിർമാണത്തിൽ പങ്കാളിയായിരുന്നു. ഇതിനിടയിൽ വിവാഹം കഴിച്ചു. എന്റെ ഭാര്യ ദീപ്തിയും നിർമാണത്തിൽ പങ്കാളിയാണ്. 

ram-mohan-1

ഭാവി പരിപാടികൾ 

സിനിമയിൽത്തന്നെ ഉറച്ചു നിൽക്കണം എന്നാണ് ആഗ്രഹം. രണ്ടുമൂന്നു സിനിമകളുടെ ജോലിയിലാണ് ഇപ്പോൾ. ശരത്തുമായി ഒരു സിനിമ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനും തയ്യാറെടുക്കുന്നു. ക്യാംപസ് കഥയായിരിക്കും അത്. അടുത്ത ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങണം. ഇതൊക്കെയാണ് ഭാവി പരിപാടികൾ.

English Summary:

Chat With Actor Ram Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com