ADVERTISEMENT

ഹിന്ദി സിനിമകളിലൂടെയും പരമ്പരകളിലൂടെയും ബെഹൽ ആര്യ ഇന്ത്യയിലെ കരുത്തുറ്റ വനിതാ പ്രൊഡ്യൂസർമാരിൽ ഒരാളായി. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ ഒറിജിനൽ ഫിലിം ഡയറക്ടറായി നിയമിച്ചതു സൃഷ്ടിയെയായിരുന്നു. പ്രശസ്ത നിർമാതാവും സംവിധായകനുമായ രമേഷ് ബെഹലിന്റെ മകളാണു സൃഷ്ടി. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ കാലുറപ്പിച്ചു എന്നു വന്നതോടെ സൃഷ്ടി അവിടം വിട്ടു. ഇപ്പോൾ പ്രശസ്ത നിർമാണ കമ്പനിയായ ഫാന്റം പിക്ചേഴ്സ് സിഇഒ ആയ സൃഷ്ടി സംസാരിക്കുന്നു.

തിയറ്ററുകൾ പൂട്ടിപ്പോകില്ലെന്നും സിനിമ തിയറ്ററുകളിൽത്തന്നെ ആഘോഷിക്കുമെന്നും സൃഷ്ടി ബെഹൽ ആര്യ. മാറ്റത്തോടൊപ്പം നിന്നാൽ മലയാളമടക്കുള്ള പ്രദേശിക സിനിമകൾക്ക് ഇതു അവസരത്തിന്റെ വലിയ വാതിൽ തുറന്ന സമയമാണെന്നും സൃഷ്ടി പറഞ്ഞു.

തിയറ്ററുകളെ സിനിമ കൈവിടുമോ

ഒരിക്കലുമില്ല. ലോകത്ത് ഒരിടത്തും സിനിമയെന്നതു വെറുതേ കാണാനുള്ളതു മാത്രമല്ല. തിയറ്ററിലേക്കുള്ള യാത്രയുടെ പ്ലാനിങ്, ബുക്കിങ്, പോപ്പ് കോൺ, സൗഹൃദം എന്നിവയെല്ലാം ചേർന്നതാണ്. ആ സന്തോഷം ഒടിടിക്കു നൽകാനാകില്ല. ടിവി വന്നപ്പോഴും വിസിആർ വന്നപ്പോഴും സിഡി വന്നപ്പോഴും സാറ്റലൈറ്റ് ടിവി വന്നപ്പോഴുമെല്ലാം പറഞ്ഞിരുന്നതു തിയറ്ററിൽ ആളുകൾ വരില്ലെന്നാണ്. തിയറ്റർ എന്നത് ഒരു അനുഭവമാണ്. അതു ഹോം തിയറ്ററിനു നൽകാനാകില്ല. അതു മറ്റൊരു കൂട്ടായ്മ മാത്രമാണ്.

ഒടിടികളെപ്പറ്റി ?

ഒടിടികൾക്ക് അതിന്റേതായ മാർക്കറ്റുണ്ട്. അതു ദിനംപ്രതി വലുതാകുകയും ചെയ്യുന്നു. കൊറിയൻ സിനിമകളും ടിവി പരമ്പരകളും ലോകം കീഴടക്കിയത് ഒടിടിയിലൂടെയാണ്. കേരളവും അതുപോലെ ചിന്തിക്കണം. മലയാള സിനിമയെ എക്കാലത്തും ഗൗരവത്തോടെയാണ് ഇന്ത്യ കണ്ടത്. കഥ പറച്ചിലിലെ പുതിയ അത്ഭുതം പലതും കണ്ടതു മലയാള സിനിമയിലൂടെയാണ്. പുതിയ ഒറിജിനൽ ഐഡിയകൾ മാത്രമേ വിൽക്കപ്പെടുകയുള്ളു. മികച്ച സാങ്കേതിക വിദഗ്ധരും കഥ പറച്ചിലുകാരുമുള്ള കേരളത്തിനതു സാധിക്കും.

മലയാള സിനിമയ്ക്ക് അത്രയേറെ സാധ്യതകളുണ്ടോ ?

ഗൗരവത്തോടെ കഥ പറയുന്നതാണു മലയാള സിനിമയുടെ രീതി. അതു വലിയൊരു മാർക്കറ്റിൽ വിൽക്കാനാകില്ല. പ്രിയദർശൻ എന്ന മലയാളി സംവിധായകൻ മലയാള സിനിമ ഹിന്ദിയിൽ വൻ ഹിറ്റുകളാക്കിയതു കഥ പറച്ചിലിലെ രീതികൊണ്ടു മാത്രമാണ്. മലയാള സിനിമ കഥ പറയുന്നതു ചെറിയ ഓഡിയൻസിനെ മുന്നിൽ കണ്ടാണ്. നിങ്ങളുടെ കഥകൾ നല്ലതാണ്. അതു മാത്രം പോരാ, ലക്ഷക്കണക്കിനു ഭാഷയറിയാത്ത ആളുകളും കാണണം എന്ന ലക്ഷ്യത്തോടെ മലയാള സിനിമ ആസൂത്രണം ചെയ്യണം. അതിനു കുറച്ചു ലളിതമായ കഥ പറയേണ്ടിവരും.

srishti-5

ഷാറൂഖ് ഖാൻ, അക്ഷയ് കുമാർ, മമ്മൂട്ടി, മോഹൻലാ‍ൽ, രജനീകാന്ത് തുടങ്ങി 30 വർഷത്തോളമായി സിനിമയിലുള്ളവർതന്നെയാണല്ലോ ഇപ്പോഴും മാർക്കറ്റ് നിയന്ത്രിക്കുന്നത്.

കോവിഡിനു ശേഷം അമേരിക്കയിലെ സിനിമാ വ്യവസായം വലിയൊരു സർവേ നടത്തി. അതിൽ കണ്ടെത്തിയ ഒരു കാര്യം ഇപ്പോഴും ഭൂരിഭാഗവും ചെറുപ്പക്കാർ അടക്കമുള്ളവർ ഇഷ്ടപ്പെടുന്നതു അവരുടെ ഗൃഹാതുരത്വം ഉണർത്തുന്ന താരങ്ങളെ കാണണം എന്നാണ്. അതു വർഷങ്ങൾകൊണ്ടുണ്ടാക്കിയ മാജിക്കാണ്. ഒരു ബ്രാൻഡിലുള്ള വിശ്വാസം പോലെയാണത്. ഇനി അത്തരം സൂപ്പർ താരങ്ങൾ ഒരിടത്തും ഉണ്ടാകില്ല. ദുൽഖർ സൽമാനെ ഹിന്ദി സിനിമ കാണുന്നതു നടനായാണ്. മലയാളി താരമായല്ല. 

   ഈ സമയത്തും ഒരു കാര്യം ഓർക്കണം. ഇന്നും ഇന്ത്യൻ സിനിമയുടെ ഐക്കൺ എന്നതു നിങ്ങൾ പറഞ്ഞവർക്കും മുൻപു വന്ന അമിതാഭ് ബച്ചനാണ്. സിനിമയിലെ താരമൂല്യമെന്നതു വിജയ പരാജയം മാത്രമല്ല, അതൊരു ഫീലാണ്. 

English Summary:

Chat with Srishti Behl Arya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com