വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. നടിയുടെ ഏറ്റവും പുതിയ വസ്ത്രവും വിമര്‍ശകര്‍ക്ക് ഇത്ര ഇഷ്ടപ്പെട്ടിട്ടില്ല. പ്രമുഖ ബ്രാൻഡിന്റെ ലോഞ്ച് ഇവന്റിൽ എത്തിയതായിരുന്നു ജാൻവി.
അതീവ ഗ്ലാമറസ്സായി എത്തിയ നടിയുടെ വസ്ത്രരീതി പുതുതലമുറയെ വഴി തെറ്റിക്കുമെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. എന്നാൽ നടിയെ പിന്തുണച്ചും ആളുകൾ എത്തി. ബോളിവുഡിൽ ഫാഷൻ സെൻസ് ഏറ്റവുമധികമുള്ള നടിയാണ് ജാൻവിയെന്നും ശരീരത്തിന് യോജിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് സ്വന്തം ഇഷ്ടമാണെന്നും നടിയുടെ ആരാധകർ പറയുന്നു.
അതേസമയം മൂന്ന് സിനിമകളാണ് ജാൻവിയുടേതായി ഉടൻ റിലീസിനൊരുങ്ങുന്നത്. മലയാളചിത്രം ഹെലെന്റെ ഹിന്ദി റീമേക്ക് മിലി, ശരൺ ശർമ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ്സ് മാഹി, നിതേഷ് തിവാരിയുടെ ബവാൽ.