പ്രഭാസും കൃതിയും പ്രണയത്തിൽ? സൂചന നൽകി വരുൺ ധവാൻ; വിഡിയോ

varun-prabhas
SHARE

പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനോണും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും കടുത്ത പ്രണയത്തിലാണെന്ന സൂചന നൽകുകയാണ് നടൻ വരുൺ ധവാൻ. ഏറ്റവും പുതിയ ചിത്രമായ ‘ഭേഡിയ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൃതി സനോണും വരുൺ ധവാനും ഒരു ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് കൃതിയും പ്രഭാസും പ്രണയത്തിലാണെന്ന തരത്തില്‍ സൂചന വരുൺ നൽകിയത്.

പരിപാടിക്കിടെ, ലിസ്റ്റിൽ കൃതിയുടെ പേര് എന്തുകൊണ്ടു കാണുന്നില്ലെന്ന് കരൺ ജോഹർ ചോദിച്ചു. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്ന് വരുൺ പറയുന്നു. ആ വ്യക്തി മുംബയിൽ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുൺ പറയുന്നു. ദീപിക പദുക്കോണുമൊത്തുള്ള ‘പ്രോജക്‌ട് കെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോൾ.

വരുൺ ധവാന്റെ വിഡിയോ തെലുങ്ക് മാധ്യമങ്ങളിലടക്കം വാർത്തയായിക്കഴിഞ്ഞു. ആദിപുരുഷ് എന്ന സിനിമയിൽ പ്രഭാസിന്റെ നായികയായെത്തുന്നത് കൃതിയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് ആരാധകർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS