കട ഉദ്ഘാടനത്തിൽ തിളങ്ങി താരസുന്ദരികളായ അന്ന രാജൻ, നയന എൽസ, മാളവിക മേനോൻ. കൊടുങ്ങല്ലൂരിൽ സ്വകാര്യ ഷോപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മൂവരും. പ്രിയ നായികമാരെ കാണാൻ വലിയ ജനാവലിയാണ് തടിച്ചുകൂടിയതും.
തിരിമാലിയാണ് അന്നയുടേതായി ഇറങ്ങിയ അവസാന ചിത്രം. ഇടുക്കി ബ്ലാസ്റ്റേർസ്, തലനാരിഴ എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
ജൂൺ സിനിമയിലൂടെ ശ്രദ്ധേയയായ നായികയാണ് നയന എൽസ. ഫാ. വർഗീസ് ലാല്‍ സംവിധാനം ചെയ്ത ‘ഋ’ ആണ് നയനുടേതായി അവസാനം റിലീസിനെത്തിയ ചിത്രം.
2022ൽ ഒരുപിടി സിനിമകളിൽ തന്റെ സാന്നിധ്യമറിയിച്ച താരമാണ് മാളവിക മേനോൻ. പാപ്പനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. കള്ളകാമുകൻ, സെക്കൻഡ് ഫാഫ് കല്യാണം എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.