മൈനസ് 15 ഡിഗ്രിയിൽ ബിക്കിനി ധരിച്ച് മഞ്ഞു തടാകത്തിലിറങ്ങി രാകുൽ പ്രീത്; വിഡിയോ
Mail This Article
ചുറ്റും മഞ്ഞുമൂടി കിടക്കുന്ന തടാകത്തിൽ, മൈനസ് 15 ഡിഗ്രി തണുപ്പിൽ മുങ്ങി കുളിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ് നടി രാകുൽ പ്രീത് സിങ്. ക്രയോതെറാപ്പി പരീക്ഷിക്കുകയായിരുന്നു താരം. രാകുലിനൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. തണുത്ത കാലാവസ്ഥ വകവയ്ക്കാതെ ബിക്കിനിയണിഞ്ഞ് കുളത്തിലിറങ്ങി മുങ്ങി നിവരുന്ന രാകുലിന്റെ വിഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
പൂളില്‍ ഇറങ്ങി ഒന്ന് മുങ്ങി തിരികെ തന്റെ മുറിയിലേക്ക് ഓടി പോകുന്ന നടിയെയാണ് ദൃശ്യങ്ങളില്‍ കാണാം. ക്രയോതെറാപ്പി എന്ന ചികിത്സരീതിക്ക് വേണ്ടിയാണ് നടി ഈ അതിശൈത്യം നിറഞ്ഞ ഇടത്ത് ബിക്കിനി ധരിച്ച് ഇറങ്ങിയത്. അതിശൈത്യം നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങിയാല്‍ ശരീരത്തിലെ അനാവശ്യമായി കോശങ്ങള്‍ ഇല്ലതാക്കാന്‍ സാധിക്കുന്നതാണ്. മിക്ക താരങ്ങളും തങ്ങളുടെ സൗന്ദര്യം കാത്ത് പരിപാലിക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ ക്രയോതെറാപ്പി ചെയ്യാറുണ്ട്.
അതേസമയം ഛാത്രിവാലിയാണ് രാകുലിന്റേതായി ഒടുവില്‍ റിലീസായ ചിത്രം. തമിഴ് ചിത്രം അയലാനില്‍ ശിവ കാര്‍ത്തികേയന്റെ നായികയായി എത്തുന്നതും രാകുലാണ്. കമല്‍ ഹസന്‍ ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2ലും രാകുല്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.