ADVERTISEMENT

മാലിദ്വീപിലെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് ദിയ കൃഷ്ണ. 25ാം പിറന്നാൾ ആഘോഷിക്കാൻ ഒറ്റയ്ക്കായിരുന്നു കേരളത്തിൽ നിന്നും മാലിദ്വീപിലേക്കുള്ള ദിയയുടെ യാത്ര. ദിയയുടെ സുഹൃത്ത് അശ്വിനും മാലിയിൽ എത്തിയിരുന്നു. മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവരുന്നത് മുതൽ സ്‌ക്യൂബാ ഡൈവിങ് ചെയ്യുന്നത് വരെയുള്ള വിശേഷങ്ങൾ ദിയ വിഡിയോ വ്ലോഗിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

 

ഓസി എന്നാണ് ദിയയുടെ ഓമനപ്പേര്. ദിയയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സഹോദരി ഇഷാനി പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. ഇരുവരുടെയും പഴയ ചിത്രവും പുതിയ ചിത്രവും പോസ്റ്റ് ചെയ്താണ് ഇഷാനി സഹോദരിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. 

 

സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലെ താരമാണ് ദിയ കൃഷ്ണ. ദിയയുടെ റീല്‍സ് വിഡിയോകൾക്ക് ആരാധകർ ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com