ADVERTISEMENT

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’യുടെ ട്രെയിലർ പുറത്തുവന്നു. മഞ്ജു വാരിയറാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരുമുഴുനീള എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മികച്ച പശ്ചാത്തല സംഗീതം ട്രെയിലറിന്റെ പ്രത്യേകതയാണ്.

 

ഹാസ്യത്തിന്റെ രസചരടുമായാണ് ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി എത്തുന്നത്. സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിലെ പ്രമുഖ ഹാസ്യ നടൻമാരെല്ലാം ചിത്രത്തിലുണ്ട്. 


ഹരിശ്രീ അശോകൻ, നന്ദു, കലാഭൻ ഷാജോൺ, സലിം കുമാർ, ബൈജു, ധർമജൻ ബോൽഗാട്ടി, ദീപക്, മനോജ് കെ.ജയൻ, ബിജു കുട്ടൻ, രാഹുൽ മാധവ്, സുരേഷ് കൃഷ്ണ, ടിനി ടോം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍ തുടങ്ങി വൻതാരനിയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിവരാണ് നായികമാർ.

 

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് നിര്‍മാണം. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com