ADVERTISEMENT

റിലീസിന് മുന്നോടിയായി ചില സിനിമകളുടെ ആദ്യ അഞ്ച് മിനിറ്റ് രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിടാറുണ്ട്. തമിഴിൽ വിജയ് ആന്റണി നായകനായ സൈത്താൻ സിനിമയുടെ ആദ്യ നാല് മിനിറ്റ് യുട്യൂബിലൂടെ റിലീസ് െചയ്തിരുന്നു. ചിത്രത്തിലേയ്ക്ക് പ്രേക്ഷകരെ ആകർഷിക്കാനുള്ള തന്ത്രം കൂടിയാണിത്. ഇപ്പോഴിതാ മലയാളത്തിലും ഇങ്ങനെയൊരു പരീക്ഷണവുമായി എത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ.

 

HAANEE - FIRST EVER MALAYALAM HORROR-ACTION MOVIE PRELUDE- | KART MOVIE MAKERS

ഹാനി എന്ന ഹ്രസ്വചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് ഉൾപ്പെടെയുള്ള ആദ്യ 11 മിനിറ്റുകള്‍ ആണ് ആമുഖം എന്ന നിലയില്‍ അണിയറക്കാർ ഷൂട്ട് ചെയ്ത് റിലീസ് ചെയ്തത്. ഒരു പ്രൊഫസര്‍ തന്റെ അസിസ്റ്റന്റിനോട് വിചിത്രമായ കഥ വിവരിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്.സുധി കോപ്പയാണ് പ്രധാനവേഷത്തിൽ എത്തുന്നത്. തികഞ്ഞ സാങ്കേതികമികവിലാണ് അണിയറപ്രവര്‍ത്തകർ സിനിമയുടെ ആദ്യരംഗങ്ങൾ ചെയ്തിരിക്കുന്നത്.

 

അനൂപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കാര്‍ട്ട് ഫിലിംസിന്റെ ബാനറില്‍ അശ്വതി എസ് ആചാരിയാണ്. ക്യാമറ കീര്‍ത്തി ബസു, എഡിറ്റിങ് രഞ്ജിത്ത് പുരുഷോത്തമന്‍.

 

ആത്മന്‍-ഫെബിന്‍-ശ്യാം എന്നിവര്‍ സംഗീതം. ഗോകുല്‍ ആര്‍. നാഥ് സൗണ്ട് ഡിസൈന്‍. സുധി കോപ്പ, ശരത് ലാല്‍, അഞ്ജലി, കരിസ്മ, അസീസ് പാലക്കാട് എന്നിവരാണ് വിഡിയോയിലെ താരങ്ങള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com