ADVERTISEMENT

അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേവദാസ് നായകനായെത്തുന്ന ചിത്രമാണ് കളിക്കൂട്ടുകാര്‍. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്.

KALIKKOOTTUKAR Malayalam Movie | P K Baburaj | Devadas

 

ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ച ആറുസുഹൃത്തുക്കളുടെ സൗഹൃദത്തിന്റേയും പോരാട്ടത്തിന്റെയും കഥയാണ് കളിക്കൂട്ടുകാര്‍. യുവാക്കള്‍ക്കും കുടുംബത്തിനും ആഘോഷിക്കാനാവശ്യമായതെല്ലാം ചിത്രത്തിലുണ്ടെന്ന് താരങ്ങള്‍ ദേവദാസിന്റെ പിതാവും നടനുമായ ഭാസി പടിക്കലാണ് (രാമു) ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 

 

വെറും സൗഹൃദത്തിനപ്പുറം സാമൂഹികപ്രസക്തിയുളള ചിത്രം കൂടിയാണ് കളിക്കൂട്ടുകാരെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. ചിത്രം ഫെബ്രുവരിയില്‍ തിയറ്ററിലെത്തും.

 

സലിംകുമാര്‍,ജനാര്‍ദ്ദനന്‍,കുഞ്ചന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍,  ബൈജു, ഷമ്മി തിലകന്‍,  രാമു, ശിവജി ഗുരുവായൂര്‍, , വിവേക് ഗോപന്‍, സുനില്‍ സുഖദ, സുന്ദര പാണ്ഡ്യന്‍, ബിന്ദു അനീഷ്, രജനി മുരളി എന്നിവരും ഈ ചിത്രത്തിലെ താരങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com