ആയിരം കോടി സിനിമകൾ നിരോധിക്കണം: അടൂർ ഗോപാലകൃഷ്ണൻ

adoor-gopalakrishnan-1
SHARE

ചങ്ങനാശേരി ∙ ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. കുരിശുംമൂട് സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സിനിമയിലെ സെന്‍സര്‍ഷിപ് നിരോധിക്കമെന്നാണ് തന്റെ അഭിപ്രായമെന്നു പറഞ്ഞ അടൂര്‍, വാണിജ്യ സിനിമകള്‍ക്കു വേണ്ടിയാണ് സെന്‍സര്‍ഷിപ് നിലനില്‍ക്കുന്നതെന്നും തുറന്നടിച്ചു. സെന്‍സര്‍ഷിപ് എന്ന പേരില്‍ ശുദ്ധ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്.സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ  കാണിക്കുന്നതിനു പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിമുരുകന്‍ എന്ന പുലിയെ കൊല്ലുന്ന ചിത്രത്തിനു സെന്‍സര്‍ നല്‍കിയത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും  ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.കോളജ് ഡയറക്ടര്‍ ഫാ.ആന്റണി ഏത്തക്കാട്, പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് പാറയ്ക്കല്‍,കവിയൂര്‍ ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA