ADVERTISEMENT

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ മോഷൻ ടീസർ റിലീസ് ചെയ്തു. മലയാളസിനിമയിൽ എല്ലാ േമഖലയിലുള്ളവരുടെയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളിലൂടെയായിരുന്നു ടീസർ റിലീസ്. 

 

ദിലീപ്, കുഞ്ചാക്കോബോബൻ, ജയസൂര്യ, നിവിൻ പോളി, ടൊവീനൊ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ്, ഗോകുൽ സുരേഷ്, വിജയ് ബാബു, സൈജു കുറുപ്പ്, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, അനു സിത്താര, ഭാവന, അനുശ്രീ, അപർണ ബാലമുരളി, രമ്യ നമ്പീശൻ, സംയുക്ത മേനോൻ, അദിതി രവി, ലെന, നിരഞ്ജന അനൂപ്, ശ്രിത ശിവദാസ്, അഞ്ജലി നായർ, മേജർ രവി, ജിസ് ജോയ്, ടിനു പാപ്പച്ചൻ, റോജിൻ തോമസ്, വിജയ് യേശുദാസ്, അരുൺ ഏളാട്ട്, നജീം അർഷാദ്, സൂരജ് എസ് കുറുപ്പ് തുടങ്ങി അൻപതിൽ പരം പ്രമുഖരാണ് മേപ്പടിയാന്റെ മോഷൻ ടീസർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 

 

ഉണ്ണി മുകുന്ദന്റെ കരിയറിൽ ഒരു വഴിത്തിരിവാകുന്ന ചിത്രമാകും മേപ്പടിയാൻ എന്ന് പറയപ്പെടുന്നു. മാക്ട്രോ ഫിലിംസ് ആണ് നിർമാണം. സൈജു കുറുപ്, കലാഭവൻ ഷാജോൺ, ലെന, കുണ്ടറ ജോണി, ഹരീഷ് കണാരൻ, അലെൻസിയർ, ശ്രീനിവാസൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com