ADVERTISEMENT

വാലന്റൈൻസ് ദിനത്തിൽ പ്രേക്ഷകർക്കായി രണ്ട് സമ്മാനങ്ങളാണ് കാർത്തി കരുതിവച്ചത്. താരം നായകനായി എത്തുന്ന റൊമാന്റിക് ആക്‌ഷൻ ചിത്രം ദേവ് ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്നു. മറ്റൊന്ന് കാർത്തിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രവും.

karthi-calandar-1

 

ആരാധകര്‍ക്ക് വാലന്റൈൻസ് ദിനം ആശംസിച്ചുകൊണ്ടായിരുന്നു തന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രം കാർത്തി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മനോരമ സെലിബ്രിറ്റി കലണ്ടർ 2019 നു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു കാർത്തിയുടെ ഗംഭീര മേക്കോവർ. കട്ടിത്താടിയിൽ സ്യൂട്ട് ധരിച്ച് ഗ്ലാമര്‍ ലുക്കിലാണ് താരം എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ഇതിനോടകം തരംഗമായി കഴിഞ്ഞു.

 

ഓരോ മാസവും ഓരോ സെലിബ്രിറ്റികളെയാണ് മനോരമ സെലിബ്രിറ്റി കലണ്ടറിൽ അവതരിപ്പിക്കുന്നത്. ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. ഫെബ്രുവരിയിൽ മംമ്തയും. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com