ADVERTISEMENT

ഒരു അഡാര്‍ ലവ് പ്രണയദിനത്തില്‍ തിയറ്ററുകളില്‍ എത്തി.. ടീസർ ഇറങ്ങി ഒരു വർഷത്തിന് ശേഷം റിലീസാകുന്ന ഈ ചിത്രത്തിൽ ഹിറ്റായത് നായികയായി എത്തിയ പ്രിയ വാരിയരുടെ കണ്ണിറുക്കലായിരുന്നു. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമര്‍ ഒരുക്കുന്ന ചിത്രത്തിന് വൻവരവേൽപാണ് ആദ്യദിനം തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്.

Oru Adaar Love Theatre Response

 

റിലീസ് ദിവസം സംവിധായകന്‍ ഒമർ കുറിച്ചതിങ്ങനെ–

 

ആദ്യ സിനിമ ഹാപ്പി വെഡ്‌ഡിങ് 28 തിയറ്റർ 

രണ്ടാമത്തെ ചിത്രം ചങ്ക്‌സ് 100 തിയറ്റർ 

മൂന്നാമത്തെ ചിത്രം ഒരു അഡാറ് ലവ് നാളെ ലോകമെമ്പാടും 2000 തിയറ്ററിൽ റിലീസ് ചെയ്യും 

പരിഹാസങ്ങൾക്കും തെറിവിളികൾക്കും ഇടയിൽ 

ചങ്ക് പറിച്ചു കൂടെ നിന്ന എല്ലാ ചങ്കുകൾക്കും നന്ദി നന്ദി നന്ദി...

 

വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനം കൊണ്ട് തലവര മാറി മറിഞ്ഞ ചിത്രമാണ് ഒരു അഡാർ ലവ്. ഗാനത്തോടൊപ്പം പുരികം ഉയർത്തി അതിശയിപ്പിച്ച പ്രിയ വാരിയർ ലോകപ്രശസ്തി നേടി. കൂടെ സഹതാരങ്ങളായ റോഷൻ അബ്ദുൽ റഹൂഫും നൂറിൻ ഷരീഫും പ്രക്ഷക പ്രീതി നേടി.

 

പ്ലസ്ടു വിദ്യാർഥികളുടെ പ്രണയവും സൗഹൃദവും ആണ് സിനിമ വിഷയമാക്കുന്നത്. ലോകത്താകമാനം 2000 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ഒരു അഡാർ ലവ് എത്തുക. തമിഴിലും തെലുഗിലും ലവേഴ്സ് ഡേ എന്ന പേരിലും കന്നഡയിൽ കിറിക് ലവ് സ്റ്റോറി എന്ന പേരിലുമാണ് അഡാർ ലവിന്റെ മൊഴിമാറ്റപതിപ്പുകൾ എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com