ADVERTISEMENT

ചെറുതും വലുതുമായി 23 സിനിമകളാണ് 2019–ലെ രണ്ടാം മാസം പകുതിയാകുമ്പോൾ‌ മലയാളത്തിൽ റിലീസ് ചെയ്തത്. ജനുവരിയിൽ 14 സിനിമകൾ റിലീസ് ചെയ്തപ്പോൾ ഫെബ്രുവരിയിൽ ഇതു വരെ പുറത്തിറങ്ങിയത് 9 ചിത്രങ്ങൾ. പേട്ട, വിശ്വാസം തുടങ്ങിയ അന്യഭാഷാ ചിത്രങ്ങൾ കൂടി കണക്കിലെടുത്താൽ എണ്ണം 40–നു മേലെ എത്തും. എണ്ണത്തിൽ അനവധിയായ സിനിമകളുടെ കൂട്ടത്തിൽ ഏറ്റവുമധികം തിളങ്ങിയത് വിജയ് സൂപ്പറും കുമ്പളങ്ങി നൈറ്റ്സുമാണ്.  

 

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയും ജനുവരി ആദ്യമാണ് റിലീസ് ചെയ്യുന്നത്. വിവാഹപ്രായമെത്തിയ ചെറുപ്പക്കാർ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും അനുഭവിക്കുന്ന സമ്മർദങ്ങളും, ന്യൂജെൻ കാലത്തും മാറ്റമില്ലാതെ തുടരുന്ന പെണ്ണുകാണൽ എന്ന ആചാരത്തിന്റെ രസങ്ങളും കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഫാമിലി എന്റർടെയ്നർ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. 

 

നവാഗതനായ മധു സി നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് 'കുമ്പളങ്ങി നൈറ്റ്സ്'. ആഷിഖ് അബുവിന്റെയും ദിലീഷ്‌പോത്തന്റെയും സംവിധാന സഹായിയായി അവരുടെ മികവുറ്റ ചിത്രങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ചതിന്റെയും അനുഭവ സമ്പത്തിൽ ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 

സജി(സൗബിന്‍ ഷാഹിര്‍),ബോണി(ശ്രീനാഥ് ഭാസി),ബോബി(ഷെയ്ന്‍ നിഗം), ഫ്രാങ്കി (മാത്യു തോമസ്)എന്ന സഹോദരങ്ങളുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

 

പൊങ്കൽ റിലീസായി എത്തിയ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു രജനീകാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും. ജനുവരി 10–ന് റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളും മികച്ച കലക്​ഷൻ നേടി. ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത മമ്മൂട്ടി–റാം കൂട്ടുകെട്ടിലെ പേരൻപും മലയാളത്തിൽ ശ്രദ്ധനേടി. സിനിമകളുടെ എണ്ണത്തിൽ റെക്കോർഡുമായി 2019 മുന്നോട്ടു പോകുമ്പോൾ സിനിമാ സ്നേഹികളും ആവേശത്തിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com