ADVERTISEMENT

ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയില്‍ സിനിമ മേഖലയില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി റിമ കല്ലിങ്കല്‍. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ആ സംഭവത്തിനു ശേഷമാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരേണ്ടതിനെക്കുറിച്ച് ആലോചിച്ചതെന്നും ഡബ്ല്യുസിസി നേതൃനിരയിലെ അംഗവമായ റിമാ കല്ലിങ്കൽ വ്യക്തമാക്കി‍. ബിനാലെ ഫൗണ്ടേഷന്റെ പരിപാടികളായ ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടിയിലും ആര്‍ട്ടിസ്റ്റ് സിനിമ പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചയിലുമാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.

 

‘എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാർഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് ‘ റിമ പറഞ്ഞു.

 

അന്നത്തെ ആ സംഭവത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസം കഴിഞ്ഞെന്നും പിന്നീടാണ് സംസാരിക്കാന്‍ സ്ഥലമുണ്ടെന്നും നിര്‍ബന്ധമായി ഉപയോഗിക്കുക തന്നെ വേണമെന്നും തിരിച്ചറിയുന്നതെന്നും റിമ പറഞ്ഞു.

 

സിനിമ വ്യവസായത്തില്‍ ശക്തരും ഉന്നതരുമായവര്‍ പിടി മുറുക്കിയതിനെക്കുറിച്ചും റിമ പറഞ്ഞു. ഈ പ്രവണതയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ മറ്റു പലരും ഇതേ അഭിപ്രായക്കാരായിരുന്നുവെന്നത് ശക്തി പകര്‍ന്നു. ഈ സംവിധാനത്തിനെതിരെ പോരാടാന്‍ കുറച്ചു പേരുണ്ടായി. ഡബ്ല്യുസിസി രൂപം കൊണ്ടതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു റിമ. നിരവധി പേര്‍ ഈ കൂട്ടായ്മയിലേക്ക് വന്നു. ഇന്ന് മലയാള സിനിമയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെയുള്ള ശബ്ദമാണിതെന്നും അവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com