ADVERTISEMENT

‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’....നടി നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു കമന്റ് ആണിത്. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അധിക്ഷേപിക്കുന്ന നിരവധി ആളുകളുണ്ട്. പലരും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാകും അശ്ലീലവർഷം ചൊരിയുന്നത്. 

 

namitha-pramod-angry-1

എന്നാൽ ഇത്തരക്കാരെ വെറുതെ വിടാൻ നടി നമിത ഉദ്ദേശിച്ചിരുന്നില്ല. പരിഹസിച്ചവന് ചുട്ടമറുപടി തന്നെ നടി നൽകി. ‘ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം !! വയ്യ അല്ലേ !! ഏഹ് !’–ഇതായിരുന്നു നടിയുടെ മറുപടി.

 

നമിതയുടെ മറുപടിയുടെ താഴെ നിരവധി ആളുകളാണ് താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി എത്തിയത്. നമിത പറഞ്ഞത് കുറച്ച് കുറഞ്ഞുപോയെന്നായിരുന്നു ഏവരും അഭിപ്രായപ്പെട്ടത്. പരിഹസിച്ചവനെതിരെ കേസ് കൊടുക്കണമെന്നായിരുന്നു മറ്റുചിലർ പറഞ്ഞത്.

 

പരിഹസിക്കാൻ എത്തുന്നവരുടെ അടുത്ത് മൗനംപാലിച്ചിരിക്കാതെ ഇതുപോലെ ചുട്ടമറുപടി നൽകിയാൽ അവർ വന്ന വഴി പൊയ്ക്കോളുമെന്ന് നമിതയുടെ ആരാധകർ പറഞ്ഞു. എന്തായാലും നമിതയുടെ മറുപടി സമൂഹമാധ്യമലോകത്ത് ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

 

കഴിഞ്ഞ വർഷം റിലീസ് ചെയ്ത കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസർ ഡിങ്കനാണ് നടിയുടെ പുതിയ പ്രോജക്ട്. ഈ വർഷം ഈ ഒരു ചിത്രത്തിൽ മാത്രമാണ് നടി കരാ‍ർ ഒപ്പിട്ടിരിക്കുന്നത്. ദിലീപുമായുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. സൗണ്ട് തോമ, വില്ലാളി വീരൻ, ചന്ദ്രേട്ടൻ എവിടെയാ എന്നിവയാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച സിനിമകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com