ADVERTISEMENT

ക്വീൻ സിനിമയിലൂടെ അഭിനയരംഗത്തെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുള്ള താരമാണ് സാനിയ. മോഡേൺ വസ്ത്രങ്ങളുടെ പേരിൽ നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് താരത്തിന്.

saniya-iyyappan-asiavision-2
saniya-iyyappan-asiavision-1
saniya-iyyappan-asiavision

 

saniya-iyyappan-asiavision-3
saniya-iyyappan-asiavision-4
saniya-iyyappan-asiavision-5

കഴിഞ്ഞ ദിവസം നടന്ന ഏഷ്യാവിഷന്‍ അവാര്‍ഡ് നൈറ്റിൽ സാനിയ തിളങ്ങിയിരുന്നു. മികച്ച നവാഗത നടിക്കുള്ള പുരസ്കാരമാണ് സാനിയയെ തേടിയെത്തിയത്. പുരസ്കാരത്തിനു പുറമെ നടിയുടെ ഡാൻസും ചടങ്ങിൽ ശ്രദ്ധേയ ആകർഷണമായി. ബോളിവുഡ് താരം രൺവീർ സിങിനൊപ്പമാണ് നടി ചുവടുവെച്ചത്.

saniya-iyyappan-asiavision-6
saniya-iyyappan-asiavision-7

 

ഗ്ലാമർ ലുക്കിൽ ആയിരുന്നു സാനിയ അവാർഡ് ചടങ്ങിനെത്തിയത്. എന്നാൽ നടിയുടെ വേഷത്തോട് എതിർപ്പ് പ്രകടിപ്പിച്ച് വിമർശകർ രഗംത്തുവന്നു. 

 

പുരസ്കാരചടങ്ങിലെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി സാനിയ പങ്കുവച്ചിരുന്നു. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ താരത്തിനെതിരെയുള്ള ആക്രമണവും തുടങ്ങി. എന്നാൽ ഇത്രയും ചെറിയ പ്രായത്തിൽ വലിയ ഉയരങ്ങളിലെത്താൻ കഴിഞ്ഞ സാനിയയെ പിന്തുണച്ച് ആരാധകരും എത്തി. തന്നേക്കാൾ പ്രായമുള്ള പുതുമുഖ നടിമാരെ പിന്തള്ളിയായിരുന്നു നവാഗത നടിക്കുള്ള പുരസ്കാരം സാനിയ സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com