സേതുപതിയും ഫഹദും; സൂപ്പർ ഡീലക്സ്; സൂപ്പർ ട്രെയിലർ

super-deluxe-trailer
SHARE

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്സ് ട്രെയിലര്‍ റിലീസ് ചെയ്തു. സമാന്തയാണ് നായിക. ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ ശബ്ദവിവരണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.

Super Deluxe - Official Trailer | Yuvan | Vijay Sethupathi, Fahadh Faasil, Samantha, Ramya Krishnan

യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. മിഷ്കിൻ, രമ്യ കൃഷ്ണൻ, ഭഗവതി പെരുമാൾ എന്നിവരാണ് മറ്റുതാരങ്ങൾ. മാര്‍ച്ച്‌ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്. വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രം കൂടിയാണിത്.

സംവിധായകനൊപ്പം മിഷ്‌കിനും നളന്‍കുമാരസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു ഭിന്നലിംഗക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ശില്‍പ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്.

അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്.പിന്നീട് സംവിധായകന്‍ തന്നെ പേരു മാറ്റുകയായിരുന്നു.

ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു.  കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ