ADVERTISEMENT

ഗോകുല്‍ സുരേഷിനേയും നിരഞ്ജിനേയും പ്രധാന കഥാപാത്രങ്ങളാക്കി അനില്‍രാജ് സംവിധാനം ചെയ്യുന്ന സൂത്രക്കാരന്‍ ട്രെയിലർ റിലീസ് ചെയ്തു. ഗോകുലിന്റെ മാസ് ഗെറ്റപ്പ് ആണ് ട്രെയിലറിലെ പ്രധാനആകർഷണം. ഇത് ജൂനിയർ ചാക്കോച്ചിയാണെന്നും പഴയകാല സുരേഷ് ഗോപിയെ ഗോകുൽ ഓർമിപ്പിക്കുന്നുവെന്നുമാണ് പ്രേക്ഷകരിൽ നിന്നുള്ള പ്രതികരണങ്ങൾ.

Soothrakkaran Official Trailer HD | Gokul Suresh | Niranj Maniyanpilla Raju | Varsha Bollamma

 

വര്‍ഷയാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, ധര്‍മജന്‍, ശ്വാസിക, കൈലാഷ്, വിജയരാഘവന്‍, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗാനരചന, സംഗീത സംവിധാനം വിച്ചു ബാല മുരളി. 

 

അനില്‍നായരാണ് ഛായാഗ്രാഹകൻ. സ്മൃതി സിനിമാസിന്‍റെ ബാനറില്‍ വിച്ചു ബാലമുരളി, ടോമി. കെ. വര്‍ഗ്ഗീസ് എന്നിവരാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com