ADVERTISEMENT

തിയറ്ററുകളിൽ നിറഞ്ഞോടുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. ഒന്നൂടെ കാണാം എന്ന അടിക്കുറിപ്പോടെയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

Kumbalangi Nights | Trailer 2

 

റിലീസ് ചെയ്ത് 20 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കുമ്പളങ്ങിക്ക് ആരാധകരും ഏറി. ചിത്രത്തെ ഇരുകൈയ്യും നീട്ടി ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദിപറഞ്ഞുകൊണ്ടും ഒന്നൂടെ കാണാൻ ക്ഷണിച്ചുകൊണ്ടും റിലീസ് ചെയ്ത പുതിയ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.  

 

കിരണ്‍ ദാസാണ് ട്രെയിലര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. പാണ്ഡവാസ് ഇലന്തലക്കൂട്ടവും സുശിന്‍ ശ്യാമുമാണ് ഗാനാലാപനം.

 

കുമ്പളങ്ങിയിലെ വാതിലും ജനലുകളും ഇല്ലാത്ത വീടും, നെപ്പോളിയന്‍റെ മക്കളും, ഷമ്മിയും, ബേബിമോളുമൊക്കെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞു. അവരെ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ശ്യാം പുഷ്‌കരിന്‍റെ തിരക്കഥയില്‍ നവാഗതനായ മധു സി. നാരായണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com