sections
MORE

വനിത താരോത്സവത്തിന് ആവേശക്കൊടിയേറും

vanitha-award-2019
SHARE

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയസിനിമാ പുരസ്കാരമായ സെറ-വനിത ഫിലിം അവാർഡ് ഫോർട് കൊച്ചി ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ ഇന്ന് അരങ്ങേറും. ബോളിവുഡ് കോളിവുഡ് ടോളിവുഡ് താരങ്ങൾ മലയാളത്തിലെ പ്രിയ താരങ്ങൾ ജനപ്രിയ പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങുന്നതിന് സാക്ഷിയാകും. ആറു മണിക്ക് തുടങ്ങുന്ന പരിപാടിയ്ക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

വേദിയിൽ വർണക്കാഴ്ചയൊരുക്കാൻ മിന്നും താരങ്ങൾ അണിയറയിൽ അവസാന വട്ട പരിശീലനത്തിലാണ്. അത്യാധുനിക ലെറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങളിൽ ഒരുങ്ങിയ വേദി മനോഹരമായ ദൃശ്യ–ശ്രാവ്യ അനുഭവം പകരാൻ തക്കതാണ്.

നൃത്തം ഇല്ലാതെ എന്ത് ആഘോഷം എന്ന് ഉറക്കെ വിളിച്ചു പറയുന്ന യുവതലമുറയ്ക്കായി ചുവടുകളുമായി എത്തുന്നത് മലയാളത്തിലെയും ബോളിവുഡിലെയും പ്രിയ താരങ്ങളാണ്. കരീന കപൂറും സണ്ണി ലിയോണും ചടുല താളങ്ങളുമായി നിറയുന്ന വേദിയിൽ വ്യത്യസ്തമായ ചുവടുകളുമായി അനു സിത്താര, റിമ കല്ലിങ്കൽ, ആശ ശരത് എന്നിവരും ചേരും. ഹിന്ദി തമിഴ് സിനിമാ രംഗത്തു നിന്നും അതിഥി റാവു, ഹൻസിക മോട്‌വാനി എന്നിവരെത്തും.

മലയാളം പാട്ടിന്റെ യുവ സ്വരങ്ങളായ വിജയ് യേശുദാസും സുദീപ് കുമാറും വേദിയിൽ പാട്ടിന്റെ പാലാഴി തീർക്കും. സംസ്ഥാന അവാർഡ് തിളക്കത്തിന്റെ ആഘോഷവും ജനപ്രിയ അവാർഡ് പ്രതീക്ഷയുമായാണ് വിജയ് യേശുദാസ് എത്തുന്നത്.

‘96’ ന്റെ സംഗീത സംവിധായകനും ഗായകനും മലയാളിയും യുവ ആസ്വാദകരുടെ ഹരവുമായ ഗോവിന്ദ് വസന്ത, ബോൾഡ് സിങ്ങിങ്ങിലൂടെ സിനിമാ ഗാന ആസ്വാദകരുടെ ലഹരിയായി മാറിയ, ഹോട്ട് അഭിനേത്രി ശ്രുതി ഹാസൻ, ന്യൂ ജനറേഷന്റെ പ്രിയ ഗായിക സന മൊയ്തുട്ടി തുടങ്ങിയവർ ഫിലിം അവാർഡ് വേദിയെ സംഗീത മഴയിൽ ആറാടിക്കുമെന്നുറപ്പാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ മേഖലയിൽ നിന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളെല്ലാം ഒരു വേദിയിൽ ഒന്നിക്കുന്ന വിസ്മയക്കാഴ്ച കാണികളെ ആവേശഭരിതരാക്കും എന്നുറപ്പാണ്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള മാഗസിൻ ആയ വനിത ആതിഥ്യം വഹിക്കുന്ന, വിവിധ വിഭാഗങ്ങളിലായി നൽകപ്പെടുന്ന പുരസ്കാരങ്ങൾ സിനിമാ ആസ്വാദനത്തിൽ തികഞ്ഞ അവബോധമുള്ള മലയാളി പ്രേക്ഷകരുടെ തിരഞ്ഞെടുപ്പാണ് എന്നതാണ് താരങ്ങൾ ഏറ്റവും വിലകല്പിക്കുന്ന കാര്യം.

ചലച്ചിത്ര പുരസ്ക്കാര ചടങ്ങിന്റെ മുഖ്യ പ്രായോജകർ സെറയാണ്. പവേർഡ് ബൈ സ്പോൺസർ ജോസ്ക്കോ ജ്വല്ലേഴ്സ്. കളർ പാർട്ണർ: എംആർഎഫ് വേപോക്യൂർ പെയിന്റ്സ്, കോസ്റ്റ്യൂം പാർട്ണർ: മഹാലക്ഷ്മി സിൽക്ക്സ്, ബിവറേജസ് പാർട്ണർ: ടാറ്റാ ടീ കണ്ണൻ ദേവൻ ഡ്യുവറ്റ്, ബാങ്കിങ് പാർടണർ: ഫെഡറൽ ബാങ്ക്, അസോസിയേറ്റ് സ്പോണ‍്‍സർ പോപ്പീസ്, ലക്ഷ്വറി പാർട്ട്ണർ: ശോഭ, ഗോ ഗ്രീൻ പാർട്ട്ണർ: ബ്രാഹ്മിൻസ്, ഗുഡ്നെസ് പാര്‍ട്ണര്‍: ആർ ജി ഒായിൽ സ്റ്റൈൽ പാര്‍ട്ണര്‍: റിലയന്‍സ് െ്രടന്‍ഡ്സ്. എന്നിവര്‍ മറ്റു സ്ഥാനങ്ങൾ വഹിക്കുന്നു. ബ്ലോസം, മെറി ബോയ്, എൻ െെസ്റ്റല്‍, അമേരിക്കൻ ഇലക്ട്രോളിസിസ്, പൊൻകതിർ, ഗൾഫ് ഗേറ്റ്, എസ്കാസോ, ഡബിൾ ഹോഴ്സ്, യുണിടേസ്റ്റ്, കസവുകട, ഇൻഷേപ്പ്, ഡ്യുറോ ഫ്ളക്സ്, കൊളീൻ, ബ്രൈഡ എന്നിവർ സഹ പ്രായോജകരാണ്. താരനിശയിലേയ്ക്കുള്ള പ്രവേശനം പാസ് മൂലം.

English Summary: Vanitha Film Awards 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA