ADVERTISEMENT

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന ആക്‌ഷൻ ചിത്രം സാഹോയുടെ രണ്ടാം മേക്കിങ് വിഡിയോ പുറത്തിറങ്ങി. നായിക ശ്രദ്ധ കപൂറിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്. റണ്‍ രാജാ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

SAAHO: Shades Of Saaho Chapter 2 | Prabhas, Shraddha Kapoor | Bhushan Kumar | T-Series

 

ത്രസിപ്പിക്കുന്ന ആക്‌ഷന്‍ രംഗങ്ങള്‍.. സസ്പെന്‍സ് .. അങ്ങനെ ആരാധകരുടെ പ്രതീക്ഷ ഒരു പടികൂടി കൂട്ടിയാണ് സാഹോയുടെ രണ്ടാം മേക്കിങ് വീഡിയോ പുറത്തിറങ്ങിയത്.  പ്രഭാസിന്റെ ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമായ സാഹോയില്‍ മലയാളിതാരം ലാലും അഭിനയിക്കുന്നുണ്ട്. പുതിയ മേക്കിങ് വിഡിയോയിൽ ലാലിനെയും കാണാം.

 

നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷ്രോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെന്നി ബേറ്റ്സാണ് ആക്‌ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

 

300 കോടി ബജറ്റില്‍ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ്  ചിത്രം നിര്‍മ്മിക്കുന്നത്. പ്രഭാസിന്റെ ജന്‍മദിനമായ ഒക്ടോബര്‍ 23ന് പുറത്തിറങ്ങിയ ഷേഡ്സ് ഒാഫ് സാഹോയുടെ ആദ്യ ടീസർ വമ്പന്‍ ഹിറ്റായിരുന്നു. ഭൂരിഭാഗവും അബുദാബിയില്‍ ചിത്രീകരിച്ചിരിക്കുന്ന സാഹോ ആഗസ്റ്റ് 15–ന് തിയറ്ററിലെത്തുെമന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com