ADVERTISEMENT

റാംപ് വാക്കില്‍ ഗ്ലാമർ വസ്ത്രങ്ങൾ അണിഞ്ഞ് ശ്രദ്ധനേടാൻ ശ്രമിക്കുന്നവരാണ് താരങ്ങളിൽ പലരും. എന്നാല്‍ അക്ഷയ് കുമാർ റാംപിൽ എത്തിയത് ശരീരം മുഴുവൻ തീയുമായി. അതെ, തീ പടർന്ന സ്യൂട്ട് അണിഞ്ഞാണ് ഇന്ത്യയുടെ ആക്‌ഷന്‍ താരം കഴിഞ്ഞ ദിവസം റാംപിൽ ചുവടുവച്ചത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേയ്ക്കുള്ള താരത്തിന്റെ ചുവടുവയ്പിന്റെ ഭാഗമായിരുന്നു ഈ സാഹസിക പ്രകടനം.

akshay-kumar-fire-1

 

ആമസോണ‍ പ്രൈം സീരിസിന്റെ ദ് എൻഡ് എന്ന പരമ്പരയിലൂടെയാണ് അക്ഷയ് കുമാറിന്റെ ഡിജിറ്റൽ അരങ്ങേറ്റം. ഇതിന്റെ ഭാഗമായാണ് റാംപ് വാക് സംഘടിപ്പിച്ചത്. എന്തായാലും അക്ഷയുടെ ഈ തീക്കളി ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് അത്ര പിടിച്ച മട്ടില്ല. ‘ഇതാണോ നിങ്ങൾ അവിടെ തീ ആയി മാറുമെന്നൊക്കെ പറഞ്ഞത്, വീട്ടിൽ വരൂ, നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്’–ട്വിങ്കിൾ ട്വീറ്റ് ചെയ്തു.

 

അടുത്ത കാലത്ത് ബോളിവുഡ് നടന്മാരായ സെയ്ഫ് അലിഖാൻ , നവാസുദ്ദീൻ സിദ്ദിഖി (സേക്രഡ് ഗെയിംസ്), റിച്ച ചദ്ദ (ഇൻസൈഡ് എഡ്ജ്), അർജുൻ രാംപാൽ (ദ് ഫൈനൽ കാൾ), കുനാൽ (അഭയ്), അരുൺമൊ സിംഗ് (അപ്പാഹരൻ) എന്നിവരും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com