ADVERTISEMENT

ജീവിതത്തിലെ യാഥാർഥ്യങ്ങളെ നിലനിർത്തിക്കൊണ്ടുപോകുന്ന ഭാവനാലോകമാണ് തന്നെ സംബന്ധിച്ചടത്തോളം സിനിമയെന്ന് നടി മംമ്ത. മനോരമ സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 

Cinema to Me - Mamta Mohandas

 

‘ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങളോ തിരിച്ചടികളോ ഉണ്ടാകുമ്പോൾ തിരിച്ചുവരാനുളള ഊർജം ലഭിക്കുന്നതും സിനിമയിൽ നിന്നാണ്. ചെറുപ്പം മുതലേ സിനിമയോട് ഇഷ്ടമുണ്ടായിരുന്നു. ഒരിക്കൽ ഞാൻ എന്റെ അഭിനേതാവിനെ അതിൽ കണ്ടെത്തി, അതെനിക്ക് കൂടുതൽ ആത്മവിശ്വാസം തന്നു. അങ്ങനെ സിനിമയോട് കൂടുതൽ അടുത്തു.  സ്നേഹം പ്രകടിപ്പിക്കാനുളള മാർഗമാണ് എന്നെ സംബന്ധിച്ചടത്തോളം സിനിമ.’–മംമ്ത പറഞ്ഞു.

 

ലൂസിഫർ ഉൾപ്പടെ വമ്പൻ സിനിമകളാണ് മംമ്തയുടേതായി ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്നത്. രണ്ട് സിനിമകൾ ഇതിനകം റിലീസ് ആയി കഴിഞ്ഞു. പൃഥ്വിരാജ് ചിത്രമായ നയനിലും ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിലും മംമ്തയായിരുന്നു നായിക. രണ്ട് ചിത്രങ്ങളും ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റായിരുന്നു.

 

മനോരമ സെബ്രിറ്റി കലണ്ടറിലെ മംമ്തയുടെ ലുക്ക് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. സങ്കൽപ കഥകളിലെ രാജകുമാരിയെപോലെ അതിസുന്ദരിയായാണ് മംമ്ത പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ മംമ്ത തന്നെ പങ്കുവെച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

 

ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com