ADVERTISEMENT

‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’, വില്ലനെ നിക്ഷപ്രഭമാക്കുന്ന ഈ പഞ്ച് ഡയലോഗും സിമി എന്ന കുമ്പളങ്ങിക്കാരിയെയും കുമ്പളങ്ങി നൈറ്റ്സ് കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവില്ല. എറണാകുളം പെരുമ്പിള്ളി സ്വദേശിനിയാണ് ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ ഫഹദിന്റെ ഭാര്യയായി അഭിനയിച്ചത്. ഹാപ്പി വെഡ്ഡിങിലെ ചെറിയൊരു വേഷത്തിനുശേഷം ഗ്രേസിന്റെ ഗംഭീര തിരിച്ചുവരവുകൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്.

GRACE ANTONY | Audition To - OK Shot | Kumbalangi Nights

 

ഇപ്പോഴിതാ ഗ്രേസ് ആന്റണിയുടെ ഓഡിഷന്‍ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഓഡീഷന്‍ മുതല്‍, പെര്‍ഫോമെന്‍സ് കഴിഞ്ഞ് ഗ്രൂമിങിലേക്ക് കടന്ന് കുമ്പളങ്ങിയിലെ സിമി മോളാവുന്നത് വരെയുള്ള നിമിഷങ്ങൾ വിഡിയോയിൽ കാണാം.

 

ഫഹദ് ഫാസിൽ, ഷെയ്ൻ നിഗം, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണൻ ഒരുക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ശ്യാം പുഷ്ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com