ADVERTISEMENT

ജൂൺ എന്ന സിനിമയുടെ ശ്രദ്ധേയ വിജയത്തിനു ശേഷം രജീഷ വിജയൻ വീണ്ടുമൊരു മേക്കോവറിന് ഒരുങ്ങുകയാണ്. ഒളിംപിക്സിനു തയാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റിന്റെ വേഷമാണ് രജീഷയുടേത്. സ്പോർട്സ് പശ്ചാത്തലമാകുന്ന ‘ഫൈനൽസ്’ എന്ന സിനിമയുടെ ചിത്രീകരണം കട്ടപ്പനയിലും തിരുവനന്തപുരത്തുമായി ഉടൻ തുടങ്ങും. ഇതിനായി സ്പോർട്സ് സൈക്കിളുകളിൽ കടുത്ത പരിശീലനത്തിലാണ് നടി. 

 

ജെമ്നാപ്യാരി എന്ന സിനിമയുടെ തിരക്കഥാകൃത്ത് പി.ആർ.അരുണാണ് തിരക്കഥയും സംവിധാനവും. നടി മുത്തുമണിയുടെ ഭർത്താവും  തിയറ്റർ പ്രവർത്തകനുമാണ് അരുൺ. മണിയൻ പിള്ള രാജുവും പ്രജീവും ചേർന്നാണ് ഫൈനൽസിന്റെ നിർമാണം. സുരാജ് വെഞ്ഞാറമൂടാണ് രജീഷയുടെ പിതാവായി അഭിനയിക്കുന്നത്. രാജുവിന്റെ മകൻ നിരഞ്ജ്‌ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൈലാസ് മേനോൻ ആണു സംഗീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com